Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകാൻസറിനൊപ്പം...

കാൻസറിനൊപ്പം കോവിഡും; പൊരുതിത്തോൽപിച്ച്​ ഏഴുവയസ്സുകാരി

text_fields
bookmark_border
കാൻസറിനൊപ്പം കോവിഡും; പൊരുതിത്തോൽപിച്ച്​ ഏഴുവയസ്സുകാരി
cancel
camera_alt

അലക്​സ വൊയാജെസ്

മറ്റ്​ രോഗങ്ങൾക്കൊപ്പം കോവിഡ്​ പിടിപെട്ടാൽ ​എല്ലാം അവസാനിച്ചുവെന്ന്​ കരുതുന്നവർക്ക്​ ദുബൈയിൽ നിന്ന്​ ഒരു 'പോസിറ്റിവ്​' ​വാർത്ത. കുഞ്ഞുനാളിൽ പിടികൂടിയ അർബുദത്തിനൊപ്പം വൈറസും ആക്രമിച്ചിട്ടും അ​െതല്ലാം അതിജീവിച്ചിരിക്കുകയാണ്​ ഏഴ്​ വയസ്സുകാരി അലക്​സ വൊയാജെസ്​. ദുബൈയിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കക്കാരി കാരിൻ വൊയാജെസി​െൻറ കുഞ്ഞുമകളാണ്​ രോഗങ്ങളെ മറികടന്ന്​ പുഞ്ചിരി തൂകുന്നത്​.

അഞ്ചാം വയസ്സിലാണ്​ അലക്​സയെ ലിംഫോബ്ലാസ്​റ്റിക്​ ലുകീമിയ എന്ന രക്​താർബുദം പിടികൂടിയത്​. മകൾക്ക്​ കോവിഡ്​ പിടിപെടാതിരിക്കാൻ മാതാവ്​ സകല മുൻകരുത​ലുമെടുത്തെങ്കിലും ലോകം മുഴുവൻ കീഴടക്കുന്ന വൈറസ്​ അലക്​സയുടെ കുഞ്ഞുശരീരത്തിലും കയറിപ്പറ്റി. കുടുംബം ഒന്നടങ്കം പരിശോധനക്ക്​ വിധേയമായപ്പോഴാണ്​ കുട്ടിയുടെ പിതാവിനും ഇളയ മകനും പോസിറ്റിവാണെന്ന വിവരം അറിയുന്നത്​. മകന്​ രോഗലക്ഷണങ്ങളില്ലെങ്കിലും പിതാവിന്​ ചെറിയ പനിയുണ്ടായിരുന്നു. എന്നാൽ, അലക്​സയിൽ ഒാരോ ദിവസം കഴിയുംതോറും രോഗലക്ഷണങ്ങൾ കൂടിക്കൊണ്ടിരുന്നു.

ഒാക്​സിജൻ നില വ്യത്യാസമില്ലാതെ തുടർന്നെങ്കിലും ശ്വാസകോശത്തെ വൈറസ്​ ബാധിച്ചതായി കണ്ടെത്തി. ആൻറിബയോട്ടിക്കുകൾ കൊടുത്തായിരുന്നു ചികിത്സ. ആറാഴ്​ചയോളം പോസിറ്റിവായ ശേഷമാണ്​ രോഗമുക്​തി നേടാനായത്​. രക്​താർബുദത്തിനെതിരായ അലക്​സയുടെ ചികിത്സയും അവസാനഘട്ടത്തിലാണ്​. അലക്​സക്ക്​ പോസിറ്റിവാണെന്ന വാർത്ത ഞെട്ടലോടെയാണ്​ കേട്ടതെന്നും ദുരിതനാളുകളിലൂടെയാണ്​ കടന്നുപോയതെന്നും മാതാവ്​ കാരിൻ പറഞ്ഞു. എന്താണ്​ തനിക്ക്​ സംഭവിക്കുന്നതെന്നുപോലും അറിയാത്ത കാലത്താണ്​ അവൾക്ക്​ കാൻസർ പിടിപെട്ടത്​.

കീമോതെറപ്പി ചെയ്യാൻ ആദ്യ ദിവസങ്ങളിൽ അവൾ സമ്മതിച്ചിരുന്നില്ല. അവൾ കരയുകയും നിലവിളിക്കുകയും സ്വയം ഛർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്യുമായിരുന്നു. അത്​ കണ്ടുനിൽക്കുന്നത്​ ഒരമ്മയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്​. എ​െൻറ കുട്ടിയെ പീഡിപ്പിക്കാൻ ഞാൻ അനുവദിക്കുന്നുവെന്നുപോലും തോന്നി​. എന്നാൽ, വൈകാരിക തലത്തിൽ നിന്ന്​ ചിന്തി​ക്കേണ്ട വിഷയമല്ല എന്ന് പിന്നീട്​​ മനസ്സിലായി. ഇതി​െൻറയെല്ലാം ഫലമായി അവൾ ഇപ്പോൾ അതിജീവന പാതയിലാണ്​. ശരീരത്തിലെ ചെറിയ പാടുകൾ കണ്ടാണ്​ അവളെ പരിശോധനക്ക്​ വിധേയയാക്കിയത്​.

ചെവിയുടെ പിറകിൽ വലിയൊരു മുറിവ്​ പോലുള്ള പാടുണ്ടായിരുന്നു. ആ ആഴ്​ചയിൽ കടുത്ത പനിയും വന്നു. പരിശോധിച്ചപ്പോഴാണ്​ രക്​താർബുദമാണെന്ന്​ മനസ്സിലായത്​. എല്ലാം ശുഭമായെന്ന്​ പറയാൻ കഴിയില്ല. എങ്കിലും പ്രതീക്ഷയുടെ നാളുകളാണ്​ മുന്നിലുള്ളത്. കോവിഡ്​ നെഗറ്റിവായതോടെ സെപ്​റ്റംബർ മുതൽ അവൾ സ്​കൂളിൽ പോയിത്തുടങ്ങി​-കാരിൻ പറയുന്നു. കുട്ടികളിലെ കാൻസറിനെ കുറിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്​കരണം നടത്തുന്നുണ്ട്​ കാരിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid with cancer
Next Story