ചരിത്ര സൂക്ഷിപ്പുകളുമായി ഒരാൾ

  • സ്​റ്റാമ്പ്​ ശേഖരണം, ​ കറൻസി ശേഖരണം തുടങ്ങിയ മേഖലകളിൽ നിരവധി പേർ സജീവമാണെങ്കിലും ടെലിഫോൺ കാർഡുകൾ ശേഖരിക്കുന്നത്​ ജീവിതദൗത്യമാക്കിയ അപൂർവം ചിലരിൽ ഒരാളാണ്​ വഹീദ്. പല കാര്യത്തിലും ഗിന്നസ്​ റെക്കോഡുകളും ലിംക ബുക്ക്​ ഒാഫ്​ റെക്കോഡുകളുമൊ​െക്ക പിറന്നിട്ടുണ്ടെങ്കിലും ടെലിഫോൺ കാർഡുകളുടെ കാര്യത്തിൽ ഇന്നുവരെ ഒരു റെക്കോഡും നിലവിലില്ലെന്ന്​ വഹീദ്​ പറയുന്നു...

ഒ. മുസ്​തഫ
10:39 AM
04/05/2018
vaheed
വഹീദ്​

കുടിവെള്ളം ഇല്ലെങ്കിലും കക്കൂസുകൾ ഇല്ലെങ്കിലും ഏതു​ കുഗ്രാമത്തിലും കാണുന്ന രണ്ടു​ കാഴ്​ചകളുണ്ട്​. ബഹുരാഷ്​ട്ര കമ്പനികളുടെ പലനിറത്തിലുള്ള കുപ്പിവെള്ളവും മൊബൈൽ കമ്പനികളുടെ ‘സേവനവു’മാണവ. സകല പെട്ടിക്കടകളുടെയും ചുവരുകളിൽ കടുംകളറുകളാൽ ഇവയുടെ പരസ്യങ്ങൾ നിറഞ്ഞിരിക്കും. ഇത്​ നമ്മുടെ രാജ്യത്തി​ന്‍റെ മാത്രം കഥയല്ലതാനും. നാണം മറയ്​ക്കാൻ ഇലക​ൾ ഉപയോഗിച്ച കാലത്തും അതിനുമുമ്പുമൊക്കെ ആശയവിനിമയത്തിന്​ മനുഷ്യൻ പല വഴികൾ തേടിയിട്ടുണ്ട്​. അതിനാൽ കുടിവെള്ളമൊക്കെ അൽപം കുറഞ്ഞാലും വീട്ടിൽ മൊബൈൽ കവറേജില്ലെങ്കിൽ പിന്നെ മനുഷ്യ​​ന്‍റെ കാര്യം പോക്കാണ്​. ആകെ ഒറ്റ​െപ്പടും. മൊബൈലിൽ കവ​േറജി​ന്‍റെ കട്ടകളും വരകളും തെളിയുന്നതും മിന്നുന്നതും നോക്കി ഇരിക്കും, വല്ലാത്തൊരു കാത്തിരിപ്പുതന്നെ. സ്വന്തവും ബന്ധവുമൊക്കെ ആ ചതുരാകൃതിയിലുള്ള സുന്ദരൻയന്ത്രത്തിലായ ഇക്കാലത്ത്​ അതിനൊക്കെ കുറ്റം പറയാനും കഴിയില്ല.

vaheed
ഫലസ്​തീ​​​​​​​​െൻറ ടെലിഫോൺ കാർഡ്​
 


മൊബൈൽഫോണുകളു​െട വരവിനുമു​േമ്പ ലോകത്ത്​ ടെലിഫോൺ കാർഡുകൾ എന്നൊരു ഏർപ്പാടുണ്ടായിരുന്നു. ​ഇന്നത്തെ​ മൊബൈൽ റീചാർജ്​ കൂപ്പൺപോലുള്ള സംവിധാനമായിരുന്നു ഇത്​. പ്രത്യേക ചിപ്പടക്കമുള്ള പല വിലയിലുള്ള കാർഡുകൾ വാങ്ങി ടെലിഫോൺ ബൂത്തുകളിൽ ഉരച്ച്​ (എ.ടി.എം കാർഡ്​ പോലെ) മറ്റിടങ്ങളിലേക്ക്​ ഫോൺ ചെയ്യുന്ന സംവിധാനമായിരുന്നു ഇത്​. രാജ്യമെന്ന്​ വിളിക്കാൻപോലും കഴിയാത്ത പ്രദേശങ്ങൾ, ദ്വീപുകൾ, മറ്റ്​ രാജ്യങ്ങളുടെ കീഴിലുള്ള സ്വയംഭരണ പ്രദേശങ്ങൾ തുടങ്ങി ജനത്തിന്​ അടിസ്​ഥാന സൗകര്യങ്ങൾ ഇല്ലാത്തിടങ്ങളിൽപോലും ഒരു കാലത്ത്​​ ടെലിഫോൺ കാർഡുകൾ ഉപയോഗിച്ചിരുന്നു. ദാരിദ്ര്യംകൊണ്ട്​ മാത്രം ലോകത്ത്​ അറിയപ്പെടുന്ന ചെറുരാജ്യങ്ങൾപോലും ആശയവിനിമയ സംവിധാനങ്ങൾ കാലാകാലമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന്​ സാരം. ഇന്ത്യയിലും ടെലിഫോൺ കാർഡ്​ സംവിധാനം തുടങ്ങിയിരുന്നു. മൊബൈൽ ഫോൺ വ്യാപകമായ​തോടെ ഉടൻത​െന്ന സർക്കാർ ഇൗ സംവിധാനം നിർത്തലാക്കി. 

ടെലിഫോൺ കാർഡുകളുടെ ലോക​ചരിത്രം
ടെലിഫോൺ കാർഡുകളുടെ ലോക​ചരിത്രം ഒറ്റനോട്ടത്തിൽ അറിയണമെങ്കിൽ കോഴിക്കോട്​ തിക്കോടി ചിങ്ങപുരം ഉണ്ണരച്ചൻകണ്ടി അബ്​ദുൽ വഹീദിനെ കണ്ടാൽ മതി. ഇപ്പോൾ കൊയിലാണ്ടിയിലാണ്​ താമസം. ലോകത്ത്​ ഇതുവരെ ടെലിഫോൺ കാർഡുകൾ ഇറക്കിയ എല്ലാ രാജ്യങ്ങളുടെയും സ്​ഥലങ്ങളുടെയും കാർഡുകൾ ഇദ്ദേഹത്തി​ന്‍റെ ൈ​െകവശമുണ്ട്​. കാർഡുകൾ, വിവിധ കറൻസികൾ, പുരാവസ്​തുക്കൾ തുടങ്ങിയവ സ്വന്തമാക്കാൻ ജീവിതത്തി​ന്‍റെ നല്ലൊരു ഭാഗം നീക്കിവെച്ച ഇദ്ദേഹം ഖത്തറിലെ ധനകാര്യ സ്​ഥാപനത്തിലാണ്​ ജോലി ചെയ്യുന്നത്​. ചെറുതും വലുതുമായ രാജ്യങ്ങൾ, ദ്വീപുകൾ, പ്രദേശങ്ങൾ തുടങ്ങി 218 ഇടങ്ങളിലെ വിവിധ കാലഘട്ടത്തിലെ ടെലിഫോൺ കാർഡുകളാണ്​ ഇദ്ദേഹത്തി​ന്‍റെ ശേഖരത്തിലുള്ളത്​. ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകൾ, ഭൂമുഖത്ത്​ ഇപ്പോൾ നിലവിലില്ലാത്ത രാജ്യങ്ങൾ, ചരിത്രത്തിൽ നിന്ന്​ മാഞ്ഞ ഭൂപ്രദേശങ്ങൾ, അധിനിവേശ ശക്​തികളാൽ തകർക്കപ്പെട്ട സംസ്​കാരങ്ങൾ, ചരിത്രശേഷിപ്പുകൾ, കൗതുകസംഭവങ്ങൾ ഇവയൊക്കെ വഹീദി​ന്‍റെ ശേഖരത്തിൽനിന്ന്​ വായിച്ചെടുക്കാം.
 

vaheed
1. ടെലിഫോൺ കാർഡി​​​​​​​​െൻറ ഉപയോഗം വ്യക്​തമാക്കുന്ന ഒരു കാർഡ്​. 2. ആദിവാസിയുടെ ചിത്രമുള്ള ഫിജിയുടെ കാർഡ്​
 


ആരും കൈവെക്കാത്ത മേഖല
സ്​റ്റാമ്പ്​ ശേഖരണം, ​കറൻസി ശേഖരണം തുടങ്ങിയ മേഖലകളിൽ നിരവധി പേർ സജീവമാണെങ്കിലും ടെലിഫോൺ കാർഡുകൾ ശേഖരിക്കുന്നത്​ ജീവിത ദൗത്യമാക്കിയ അപൂർവം ചിലരിൽ ഒരാളാണ്​ വഹീദ്​. പല കാര്യത്തിലും ഗിന്നസ്​ റെക്കോഡുകളും ലിംക ബുക്ക്​ ഒാഫ്​ റെക്കോഡുകളുമൊ​െക്ക പിറന്നിട്ടുണ്ടെങ്കിലും ടെലിഫോൺ കാർഡുകളുടെ കാര്യത്തിൽ ഇന്നുവരെ ഒരു റെക്കോഡും നിലവിലില്ലെന്ന്​ വഹീദ്​ പറയുന്നു. വിവിധ രാജ്യങ്ങളിൽ കാർഡുകളുടെ ശേഖരണത്തിനായി യാത്രചെയ്​ത​ ഇദ്ദേഹം ഏറെക്കാല​െത്ത അന്വേഷണത്തിലൊടുവിലാണിത്​ പറയുന്നത്​. കാർഡ്​ ശേഖരണത്തിൽ ഗിന്നസ്​ റെക്കോഡ്​ സ്​ഥാപിക്കാനുള്ള ശ്രമത്തിലാണ്​ വഹീദ്​. 2000 മുതലാണ്​ കാർഡുകളുടെ പിന്നാലെ കൂടുന്നത്​​. മു​േമ്പത​െന്ന കറൻസി ശേഖരണത്തിലും കമ്പമുണ്ടായിരുന്നു.
 

vaheed
നിലവിൽ ഇല്ലാത്ത ഒരു രാജ്യത്തി​​​​​​​​െൻറ ടെലിഫോൺ കാർഡ്​
 


ജീവിതവും സമ്പത്തും 
സമ്പാദ്യത്തി​ന്‍റെ ന​െല്ലാരു പങ്ക്​ കറൻസി ശേഖരണത്തിനും ടെലിഫോൺ കാർഡ്​ ശേഖരണത്തിനുമാണ്​ വഹീദ്​ ചെലവഴിക്കുന്നത്​. കറൻസി ശേഖരണം​ ഗൗരവത്തിൽ കാണുന്നവരുടെ അന്താരാഷ്​ട്ര കൂട്ടായ്​മയായ ‘ഇൻറർനാഷനൽ ബാങ്ക്​-നോട്ട്​സ്​ സൊസൈറ്റി’ അംഗമാണ്​. ഇൗ കൂട്ടായ്​മയിലൂടെയാണ്​ കറൻസി-ടെലിഫോൺ കാർഡുകളുടെ ‘പഴഞ്ചൻ’ വിവരങ്ങൾ സ്വന്തമാക്കുക. അന്താരാഷ്​ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ലേലങ്ങളിൽനിന്നാണ്​ ടെലിഫോൺ കാർഡുകൾ സ്വന്തമാക്കുന്നത്​. ലക്ഷക്കണക്കിന്​ രൂപയാണ്​ ഒാരോന്നി​​ന്‍റെയും വില​. വർഷങ്ങൾക്കുമു​​േമ്പ ഇന്ത്യ ടെലിഫോൺ കാർഡ്​ സംവിധാനം നിർത്തിയെങ്കിലും അന്നിറങ്ങിയ കാർഡ്​ ഇന്നുള്ളത്​ വഹീദി​ന്‍റെ ശേഖരത്തിൽ മാത്രമാകും. അങ്ങനെ പറയാൻ കാരണവുമുണ്ട്​. ലണ്ടനിൽ നടന്ന ലേലത്തിൽനിന്നാണ്​ ഇൗ കാർഡ്​ സ്വന്തമാക്കുന്നത്​. പ്രത്യേക ചിപ്പ്​ ഘടിപ്പിച്ച കാർഡിൽ തജ്​മഹലി​ന്‍റെ ചിത്രമാണ്​ ആലേഖനം ചെയ്​തിരിക്കുന്നത്​. നടി മാധുരി ദീക്ഷിതിന്‍റെ ചിത്രമുള്ള മറ്റൊരു കാർഡ്​ സ്വന്തമാക്കിയതാക​െട്ട ഫ്രാൻസിൽനിന്നും.
 

vaheed
വഹീദി​​​​​​​​െൻറ ശേഖരത്തിലുള്ള ചില ടെലിഫോൺ കാർഡുകൾ
 


കാർഡുകൾ പറയുന്നു, ഒരായിരം ചരിത്രം
ബഷീറി​ന്‍റെ കഥയുടെ ചലച്ചിത്രാവിഷ്​കാരമായ ‘മതിലുകൾ’ സിനിമ. ജയിലി​ന്‍റെ കൂറ്റൻ മതിലുകൾ പ്രണയിനികൾക്കിടയിൽ തീർത്തത്​ വൻതടസ്സങ്ങൾ. എന്നിട്ടും ചുള്ളിക്കമ്പ്​ ഉയരത്തിൽ എറിഞ്ഞ്​ അവർ ആശയവിനിമയത്തി​ന്‍റെ വഴികൾ വെട്ടി. മനുഷ്യകുലത്തി​ന്‍റെ തുടക്കം മുതൽത​െന്ന ഇതാണ്​ അവസ്​ഥ. ആശയവിനിമയത്തിലുള്ള തടസ്സങ്ങളെയൊക്കെ അവൻ മെയ്​വഴക്കത്താൽ മറികടന്നിരുന്നു. ഇൗ ചരിത്രമാണ്​ വഹീദി​ന്‍റെ കാർഡ്​ ശേഖരണം തെളിയിക്കുന്നത്​. ദരിദ്രരാജ്യമായ യുഗാണ്ടപോലും വർഷങ്ങൾക്കുമു​േമ്പ ടെലിഫോൺ കാർഡുകൾ ഇറക്കിയിരുന്നു. ‘യുഗാണ്ട പോസ്​റ്റ്​സ്​ ആൻഡ്​ ടെലികമ്യൂണിക്കേഷൻസ്​ കോർപറേഷൻസ്​’ എന്ന്​ എഴുതിയ അവരുടെ കാർഡിലുള്ളത്​ പട്ടിണിക്കോലത്തിലുള്ള മനുഷ്യ​ന്‍റെ ചിത്രമാണുതാനും. സമ്പന്നമായ സംസ്​കാരം ഇറാഖി​ന്‍റെ സമ്പത്താണ്​. അധിനിവേശം ജനാധിപത്യത്തി​ന്‍റെ രൂപത്തിൽ വന്ന്​ തീതുപ്പിയപ്പോൾ പൊലിഞ്ഞത്​ പച്ചമനുഷ്യർ മാത്രമായിരുന്നില്ല. ആ ദേശത്തി​ന്‍റെ സംസ്​കാരവുംകൂടിയായിരുന്നു. വഹീദി​ന്‍റെ ​ൈകയിലുള്ള ഇറാഖി​ന്‍റെ കാർഡിൽ ആ രാജ്യത്തെ ദേശീയ മ്യൂസിയത്തി​ന്‍റെ ചിത്രമാണുള്ളത്​. അധിനിവേശകാലത്ത്​ അത്​ തകർക്കപ്പെട്ടു. ഇതിനാൽ മ്യൂസിയത്തി​ന്‍റെ ചിത്രമുള്ള ഒരു കാർഡ്​ ഇനി ഇറങ്ങുകയില്ല. ഒടുവിലത്തെ ആ കാർഡ്​ കൈവശംവെക്കുന്ന ഭാഗ്യവും അങ്ങനെ വഹീദിന്​ സ്വന്തമായി. സമാനമാണ്​ ഫലസ്​തീന്‍റെ കാര്യവും. ജാരസന്തതിയായ ഇസ്രായേൽ, ലോകത്ത്​ എവിടെയൊക്കെ ഫലസ്​തീന്‍റെ ചരിത്രശേഷിപ്പുകൾ ഉണ്ടോ അതൊക്കെ സ്വന്തമാക്കാൻ മിടുക്കരാണ്​. 

vaheed
പിൻവലിക്കേണ്ടിവന്ന ഒമാ​​​​​​​​െൻറ ടെലിഫോൺ കാർഡ്​
 


സൂക്ഷിച്ചുവെക്കാനുള്ള താൽപര്യം കൊണ്ടല്ല, നശിപ്പിക്കാൻ. ഫലസ്​തീൻ ഇറക്കിയ കറൻസി നോട്ടുകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ എത്ര ലക്ഷങ്ങൾ നൽകിയാലും ഇസ്രായേൽ അധികൃതർ അത്​ സ്വന്തമാക്കും. എന്നിട്ട്​ കത്തിക്കും. ഫലസ്​തീ​ന്‍റെ സകല ചരി​ത്രവും സ്വത്വവും ഭൂമുഖത്തുനിന്ന്​ തുടച്ചുനീക്കാനുള്ള ആസൂത്രിത ശ്രമമാണ്​ ഇതിനു​ പിന്നിൽ.  കൈമോശം വരാതെ ഫലസ്​തീ​ന്‍റെ ടെലിഫോൺ കാർഡ്​ പൊന്നുപോലെ സൂക്ഷിക്കുകയാണ്​​ വഹീദ്​. 1939 ഏപ്രിൽ 20ന്​ ‘ഫലസ്​തീൻ കറൻസി ബോർഡ്​’ ഇറക്കിയ ഒരു പൗണ്ട്​ കറൻസി നോട്ടി​ന്‍റെ ചിത്രമാണ്​ ഇൗ കാർഡിലുള്ളത്​​. ജപ്പാ​ന്‍റെ കാർഡിൽ അമേരിക്കയിലെ വേൾഡ്​ ട്രേഡ്​ സന്‍റെറാണുള്ളത്​. വേൾഡ്​ ട്രേഡ്​ സന്‍റെർ ഭീകരാക്രമണത്തിൽ തകർന്നതോടെ അതി​ന്‍റെ ചിത്രമുള്ള കാർഡും ഇനി ഉണ്ടാവില്ല. അത്​ കാണണമെങ്കിൽ ഇനി വഹീദിനെ കാണണം. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തി​ന്‍റെ കഥകളും ടെലിഫോൺ കാർഡുകൾ പറയുന്നുണ്ട്​. ഖത്തറി​ന്‍റെ ടെലിഫോൺ കാർഡിലുള്ളത്​ ഇന്ത്യയുടെ അഭിമാന താരം സചിൻ ടെണ്ടുൽകറാണ്​​. ഫ്രാൻസി​േൻറതിലാക​െട്ട, നമ്മുടെ നടി മാധുരി ദീക്ഷിതും. ജപ്പാൻ കാർഡിറക്കിയത്​ താജ്​മഹലി​ന്‍റെ ചിത്രത്തോടുകൂടിയാണ്​. സിംഗപ്പൂർ ഇറക്കിയ കാർഡിലാക​െട്ട, ലോകപ്രശസ്​ത നടിയും മോഡലുമായ മെർലിൻ മൺറോയുടെ വ്യത്യസ്​ഥ ചിത്രം. ബിൽ ക്ലിൻറൻ, ജോർഡൻ രാജാവ്​, ഇസ്രായേൽ പ്രധാനമന്ത്രി എന്നിവർ ചേർന്നുള്ള ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രശസ്​ത ഫോ​േട്ടായാണ്​ ഇസ്രായേൽ കാർഡിലുള്ളത്​.

2000ത്തിൽ സുഡാൻ ഇറക്കിയ കാർഡിൽ ‘ലോകത്തെ നമ്മുടെ കൈകളിലേക്ക്​ ’ എന്ന വാചകമാണ്​ ഉപയോഗിച്ചത്​ എന്നത്​ കൗതുകം പകരും. ബ്രസീലി​ന്‍റെ വിവിധ കാലത്തിറങ്ങിയ ടെലിഫോൺ കാർഡുകൾ ചേർത്തുവെച്ചാൽ ബ്രസീലി​ന്‍റെ ഭൂപടംതന്നെയായി. ഇതുവരെ ഇറങ്ങിയ 12 തരം ടെലിഫോൺ കാർഡുകളും ചേർത്തു​െവച്ച്​ ബ്രസീൽ ഭൂപടം തന്നെ വഹീദ്​ തീർത്തു​. ഒരു ടെലിഫോൺ കാർഡ്​ ഇറക്കിയതി​ന്‍റെ പേരിൽ ഒമാൻ പിടിച്ച പുലിവാൽ ഏറെയാണ്​. സ്​ത്രീയുടെ ചിത്രമായിരുന്നു അവർ തങ്ങളുടെ കാർഡിൽ ഉപയോഗിച്ചിരുന്നത്​​. കാർഡിറങ്ങി ജനം അത്​ ഉപയോഗിക്കാൻ തുടങ്ങിയതോടെ സംഗതി പുകിലായി​. ത​ന്‍റെ അനുവാദമില്ലാതെയാണ്​ ചിത്രം ഉപയോഗിച്ചതെന്ന്​ വാദിച്ച്​ സ്​ത്രീ കോടതിയിലെത്തി. ഒടുവിൽ നല്ലൊരു തുക അവർക്ക്​ നഷ്​ടപരിഹാരം നൽകുകയും ആ കാർഡ്​ ഒമാന്​​ പിൻവലിക്കേണ്ടിയും വന്നു. ഭൂപടത്തിൽനിന്ന്​ അപ്രത്യക്ഷമായ യു.എസ്​.എസ്​.ആർ അടക്കമുള്ള രാജ്യങ്ങളുടെ ചിപ്പ്​ പതിച്ച ടെലിഫോൺ കാർഡും വിസ്​മയിപ്പിക്കുന്നതാണ്​. ആദിവാസിയെ തല്ലിക്കൊല്ലുന്ന നാട്ടിലുള്ള നമുക്ക്​ ഫിജി, ഇത്യോപ്യ, താൻസനിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കാർഡുകളിൽ അവരുടെ ആദിമനിവാസികളുടെ ചിത്രമാണ്​ നൽകിയതെന്ന്​​ കണ്ട്​ നെടുവീർപ്പിടാം.   
 

vaheed
താജ്​മഹലി​​​​​​​​െൻറ ചിത്രമുള്ള ഫ്രാൻസി​​​​​​​​െൻറ ടെലിഫോൺ കാർഡ്​
 


അമൂല്യസമ്പത്ത്​
അമേരിക്കൻ സമോഅ (AMERICAN SAMOA), അരുബ (ARUBA), ബെനിൻ (BENIN),  ​​ക്രിസ്​മസ്​ ​െഎലൻഡ്​​ (CHRISTMAS ISLAND), ഗബോൺ (GABON), ​െഎസിൽ ഒാഫ്​ മാൻ (ISLE OF MAN), ലിസോതോ (LESOTHO), നൗറു (NOURU), പിറ്റ്​കയിരിൻ ​െഎലൻഡ്​​ (PITCAIRIN ISLAND), സാഒാ ടോം ആൻഡ്​​ പ്രിൻസിപ്പോ (SAO TOME & PRINCIPO), സിയറാ ലിയോൺ (SIERRA LEONE), സുരിനാം (SURINAM), സബ ​െഎലൻഡ്​​ (SABA ISLAND)...തുടങ്ങി പേരുകൾപോലും കേട്ടിട്ടില്ലാത്ത ദ്വീപുകൾ, പ്രദേശങ്ങൾ തുടങ്ങി 218 ഇടങ്ങളിലെ ടെലിഫോൺ കാർഡുകളാണ്​ വഹീദി​ന്‍റെ കൈയിലുള്ളത്​. കരീബിയൻ രാജ്യങ്ങളായ സെന്‍റ്യുസ്​റ്റാറ്റിയസ്​ (ST EUSTATIUS), സെന്‍റ്ഹെലിന (ST HELENA), സെന്‍റ്കിറ്റ്​സ്​ ആൻഡ്​​ നെവിസ്​ക്​ (ST KITTS & NEVISK), സെന്‍റ്ലൂസിയ (ST LUCIA), സzന്‍റെ്​ മാർട്ടിൻ (ST MARTIN), സെന്‍റ്വിൻസൻറ്​ (ST VINCENT), ബ്രിട്ടീഷ്​ വിർജിൻ (BRITISH VIRGIN), കേമാൻ ​െഎലൻഡ്​​ (CAYMAN ISLAND) എന്നിവയുടെ വിവിധ കാർഡുകളും ഉണ്ട്​.

കരീബിയൻ ഫോൺ കാർഡ്​സ്​ എന്നാണ്​ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്​. ശ്രമങ്ങൾ വിജയിച്ചാൽ ടെലിഫോൺ കാർഡ്​ ശേഖരണത്തിലെ ഗിന്നസ് റെക്കോഡ്​ ഇൗ മലയാളിക്ക്​ സ്വന്തമാകും. എല്ലാം കൂടി എത്ര ലക്ഷങ്ങളാണ്​ ഇതി​ന്‍റെ മൂല്യമെന്ന സംശയം സ്വാഭാവികം. ‘‘പല രാജ്യങ്ങളിലും പുരാവസ്തുക്കളുടെ ഇത്തരം ശേഖരങ്ങൾ കവർച്ചചെയ്യുന്ന സംഘങ്ങൾ സജീവമാണ്’’ -ഇതാണ്​ ഇതിനുള്ള വഹീദി​ന്‍റെ മറുപടി. അതിനാൽ ചുരുക്കാം. ഇതിന് കോടിക്കണക്കിന്​ രൂപയേക്കാൾ മൂല്യം, അമൂല്യം. അധ്യാപികയായ ഷെമിയാണ്​ ഭാര്യ. മക്കൾ: യഹ്​യ, മുഹമ്മദ്​ ഫറാസ്​. പുരാവസ്​തുക്കളുടെ  വിലപിടിപ്പുള്ള അറിവുകൾക്ക്​ വഹീദിനെ 0091 9526870000 നമ്പറിലും vaheedu@hotmail.com മെയിലും ബന്ധപ്പെടാം.

Loading...
COMMENTS