Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വിയർപ്പിലെ ഊർജം തേടി ഡോ. ലിബു മഞ്ചക്കൽ
cancel
Homechevron_rightLIFEchevron_rightവിയർപ്പിലെ ഊർജം തേടി...

വിയർപ്പിലെ ഊർജം തേടി ഡോ. ലിബു മഞ്ചക്കൽ

text_fields
bookmark_border

കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന വിയർപ്പ് എപ്പോഴും മധുരമാണ്. മലപ്പുറം ജില്ലയിലെ പെരിങ്ങാവ് സ്വദേശി ഡോ. ലിബു മഞ്ചക്കലിന്‍റെ ജീവിതവും ഗവേഷണവും കഠിനാധ്വാനത്തിന്‍റെ വിയർപ്പുകണങ്ങൾ കോർത്തിണക്കിയതാണ്. സ്കോട്​ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാലയിൽ ഗവേഷകനായ ഇദ്ദേഹം ക്ലിനിക്കൽ പരിശോധനക്ക് രക്തം ഉപയോഗിക്കുന്നതിന് പകരം വിയർപ്പ് കണങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പഠനത്തിൽ വിജയിച്ചിരിക്കുകയാണ്.

മനുഷ്യശരീരത്തെ ബാധിച്ച രോഗങ്ങളും അവസ്ഥകളും മനസ്സിലാക്കാനാണ് രക്തപരിശോധന നടത്തുന്നത്. അവയവങ്ങൾ ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് രക്തപരിശോധന വഴി മനസ്സിലാക്കാം. കിഡ്നിയുടെയും കരളിന്‍റെയും തൈറോയ്​ഡിന്‍റെയും ഹൃദയത്തിന്‍റെയും പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ രക്തപരിശോധന സഹായിക്കുന്നു. വിയർപ്പിലെ ഊർജം തേടിയുള്ള അദ്ദേഹത്തി​​െൻറ പഠനം പൂർത്തിയാക്കാൻ രണ്ടുവർഷമെടുത്തു. ഇപ്പോൾ പേറ്റന്‍റിന് അേപക്ഷിച്ചിരിക്കുകയാണ്.

dr-libu-manjakkal

നമ്മുടെ ശരീരത്തിലെ പ്രമേഹം, ഹൃദയമിടിപ്പ് എന്നിവ മനസ്സിലാക്കാൻ കൈയിൽ വാച്ചിന്‍റെയോ ബാൻഡിന്‍റെയോ രൂപത്തിലുള്ളവ കെട്ടിക്കൊണ്ടുനടക്കുന്ന ഉപകരണങ്ങളുണ്ട്. ഇവ ബാറ്ററിയുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. ഇന്ന് ലഭ്യമായ ഇലക്ട്രിക് ഉപകരണങ്ങൾക്കുപകരം ശരീരത്തോട് ചേർത്തു വെക്കാവുന്ന ടാറ്റൂ രീതികളിലുള്ള സെൻസറുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇത്തരം സെൻസറുകളിൽ സാധാരണ ബാറ്ററി ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ, നമ്മുടെ ശരീരത്തിനോട് ചേർന്നുനിൽക്കുന്ന പവർ സ്രോതസ്സ് അനിവാര്യമാണ്. ഇതിനുവേണ്ടി തുണിക്കഷ്​ണത്തിൽ ഒരു സൂപ്പർ കപ്പാസിറ്ററും സെൻസറും നിർമിച്ചു.

ഈ ചെറിയ സൂപ്പർ കപ്പാസിറ്ററുകളിൽ വിയർപ്പ് തട്ടുേമ്പാൾ അതിലെ പോസിറ്റിവ്, നെഗറ്റിവ് കണങ്ങൾ ബാറ്ററി പോലെ പ്രവർത്തിക്കുമെന്നാണ് ഡോ. ലിബു കണ്ടെത്തിയത്. ഇത്​ സെൻസർ പ്രവർത്തിക്കാൻ ആവശ്യമായ ഊർജം നൽകും. വിയർപ്പിൽ നല്ലൊരു ശതമാനവും ജലമാണ്. സോ ഡിയം, പൊട്ടാസ്യം, അമിനോ ആസിഡ്, യൂറിയ, ഗ്ലൂക്കോസ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. സാധാരണയായി ബാറ്ററി പ്രവർത്തിക്കുന്ന ഇലക്ട്രോലൈറ്റുകൾ ആൽക്കലിയും ആസിഡുമാണ്. ഇവ വിയർപ്പുകളിൽ അടങ്ങിയിട്ടുണ്ട്. അത് സെൻസറുകളിൽ ചാർജ് കണങ്ങളായി പ്രവർത്തിക്കും. ഇദ്ദേഹം തയാറാക്കിയ പ്രബന്ധം അഡ്വാൻസ്ഡ് മെറ്റീരിയൽ എന്ന അന്താരാഷ്​ട്ര ശാസ്ത്ര േജണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഇന്ത്യക്കാരനായ പ്രഫ. രവീന്ദർ ദാഹിയയുടെ കീഴിലായിരുന്നു ഗവേഷണം. കണ്ണൂർ സ്വദേശി അഭിലാഷ് പുല്ലാഞ്ചിയോടനും ഗവേഷണത്തിൽ പങ്കാളിയായി. ചെറുപ്പകാലത്ത് പഠനത്തിന് അധ്വാനത്തിന്‍റെ വിയർപ്പ് ഒഴുക്കിയ ഇദ്ദേഹം പെരിങ്ങാവിലെ ബാർബർ തൊഴിലാളി മഞ്ചക്കൽ ബാബുവി​​െൻറ മകനാണ്. മലബാർ ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദവും ഉഴവൂർ സ​​െൻറ് സ്​റ്റീഫൻ കോളജിൽനിന്ന് പി.ജിയും നേടി. പിന്നീട് തൃശൂരിലെ സിമെറ്റിൽ ഗവേഷണ പ്രോജക്ട് ചെയ്തു.

മേരി ക്യൂറി ഫെലോഷിപ് നേടി പോളണ്ടിൽനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി. പിന്നീട് ഗ്ലാസ്ഗോ സർവകലാശാലയിൽ മേരി ക്യൂറി പ്രോജക്ടിൽ പോസ്​റ്റ്​ ഡോക്ടറൽ ഗവേഷകനായിരുന്നു. നിലവിൽ യൂറോപ്യൻ യൂനിയ​​​െൻറ േപ്രാജക്ടി​​െൻറ സയൻറിഫിക് മാനേജരാണ്. അമ്മ: ലീല. ഭാര്യ ഗോപികയും മക്കളായ ഗോകുലും ധീരവും സ്കോട്​ലൻഡിൽ ലിബുവിന് കൂടെയുണ്ട്.

Show Full Article
TAGS:Dr Libu Manjakkal Scotland Glasgow University lifestyle news 
Next Story