Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_rightആപ്പിലാകാതെ...

ആപ്പിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

text_fields
bookmark_border
ആപ്പിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
cancel

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന സ്മാർട്ട് ഫോൺ അഡിക്ഷൻ കുടുംബബന്ധങ്ങളെയും മറ്റും ദോഷകരമായി ബാധിക്കും എന്നത് യാഥാർഥ‍്യമാണ്.

എങ്കിലും ഫോണും സോഷ‍്യൽ മീഡിയകളും ജീവിതത്തിൽനിന്ന് പൂർണമായി മാറ്റിനിർത്താൻ കഴിയില്ല. കുട്ടികൾ, രക്ഷിതാക്കൾ, പ്രായമായവർ എന്നിവർ ഉൾപ്പെടുന്ന ഒരു കുടുംബത്തിന്‍റെ കെട്ടുറപ്പിനും സന്തോഷത്തിനും വകനൽകുന്ന ഉപയോഗപ്രദമായ ചില ആപ്പുകൾ പരിചയപ്പെടാം.


പ്രൊഡക്ടിവിറ്റി ആപ്പുകൾ

ചെയ്യേണ്ട ജോലികൾ അഥവാ ടാസ്കുകൾ കൃത്യമായി ഓർഗനൈസ് ചെയ്യാനും സമയത്തിന്‍റെ കൃത്യമായ വിനിയോഗത്തിനും നമ്മുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന ആപ്പുകളാണ് ഇവ.

● Evernote

വ്യക്തിഗത വിവരങ്ങളും ജോലിസംബന്ധമായതോ ഓർമിക്കാനുള്ളതോ ആയ വിവിധ ടാസ്കുകൾ കുറിച്ചുവെക്കാനും കൃത്യമായി ആസൂത്രണംചെയ്യാനും അവ ആവശ്യാനുസരണം വീണ്ടെടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണിത്.

ഗൂഗ്ളിന്‍റെ Keep, ഐ.ഒ.എസ് ഗാഡ്ജറ്റുകൾക്കുവേണ്ടിയുള്ള Apple Notes, Microsoft One note, Box Notes, Todoist, Turtl എന്നിവ സമാന ആപ്പുകളാണ്.

ആശയവിനിമയ ആപ്പുകൾ

മെസേജിങ്, വോയ്‌സ് അല്ലെങ്കിൽ വിഡിയോ കാളുകൾ എന്നിവയിലൂടെ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന ആപ്പുകളാണ് ഈ വിഭാഗത്തിൽപെടുന്നത്.

വാട്സ്ആപ്, മെസഞ്ചർ, സിഗ്നൽ, ടെലിഗ്രാം എന്നിവ സന്ദേശമയക്കാനുള്ള ജനപ്രിയ ആപ്പുകളിൽ ഉൾപ്പെടുന്നു. വിഡിയോ കോൺഫറൻസിങ്ങിനായി സൂം, മൈക്രോസോഫ്റ്റ് ടീം, ഗൂഗ്ൾ മീറ്റ്, സ്കൈപ്പ് എന്നീ ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് ടെലിഗ്രാം മികച്ച ആപ്പായി തുടരുമ്പോൾ ‘വാട്സ്ആപ് ബിസിനസ്’ എന്ന പ്രത്യേക ആപ് ലഭ്യമാക്കി ചെറുകിട-വൻകിട ബിസിനസുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി ഫേസ്‌ബുക്ക് ഉൾപ്പെടുന്ന മെറ്റയുടെ ഭാഗമായ വാട്സ്ആപ് ഒരുപടി മുന്നിലാണ്.

ഡിജിറ്റൽ ലോകത്തെ സ്വകാര്യതക്ക് പ്രാധാന്യം കൽപിക്കുന്നവർക്കുള്ള മെസേജിങ് ആപ്പാണ് സിഗ്നൽ. സ്വകാര്യത, സുരക്ഷ, സുതാര്യത എന്നിവയാണ് ഇതിന്‍റെ സവിശേഷത.


ഫിറ്റ്‌നസ് ആപ്പുകൾ

ഇന്ന് മിക്കവരുടെയും കൈത്തണ്ടയിൽ പരമ്പരാഗത വാച്ചുകൾക്കു പകരം സ്മാർട്ട് വാച്ചുകളാണ്. ഹാർട്ട് ബീറ്റ്, ബ്ലഡ് പ്രഷർ, സ്ട്രെസ്, രക്തത്തിലെ ഓക്സിജൻ അളവ്, സ്ലീപ്പ് പാറ്റേണുകൾ, സ്ലീപ്പ് സൈക്കിൾ എന്നിവയൊക്കെ അറിയാൻ സാധിക്കുന്ന സെൻസറുകൾ പിടിപ്പിച്ചെത്തുന്ന ഇത്തരം സ്മാർട്ട് വാച്ചുകൾ പ്രവർത്തിക്കുന്നത് അതത് വാച്ച് നിർമാതാക്കൾ വികസിപ്പിച്ചെടുത്ത ആപ്പിന്‍റെ സഹായത്താലാണ്.

നിരന്തരം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ആപ് വഴി മോണിറ്റർ ചെയ്യാൻ ശരീരത്തിൽ ഒട്ടിച്ചുവെക്കാവുന്ന ചില ഗാഡ്ജറ്റുകളും വിപണിയിലുണ്ട്. എന്നാൽ, ഓരോ സെൻസറിന്‍റെയും കൃത്യത വ്യത്യസ്തമാണ്. ഉപയോഗിക്കുന്ന രീതിക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ലഭിക്കുന്ന ഫലങ്ങൾക്കും മാറ്റമുണ്ടാകും. അതിനാൽ നിലവിലുള്ള രോഗനിർണയ സംവിധാനങ്ങൾക്കോ ആരോഗ്യ വിദഗ്ധർക്കോ ഒന്നും ഈ ഗാഡ്ജറ്റുകൾ പകരമാകുന്നില്ല എന്ന് മനസ്സിലാക്കി ഉപയോഗിക്കുക.

● Google fit

വിവിധ ഗാഡ്ജറ്റ് ഉപഭോക്താക്കൾക്ക് അവരുടെ ശാരീരികപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ സജ്ജീകരിക്കാനും സഹായിക്കുന്ന ആപ്പാണ് Google fit. കായികപ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച ആരോഗ്യസംരക്ഷണ രീതികൾ സജീവമായി തുടരാനും ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

നടത്തം, ഓട്ടം, സൈക്ലിങ്, ഭാരോദ്വഹനം തുടങ്ങിയ വ്യായാമവേളകളിൽ അവയുടെ ദൈർഘ്യം, വേഗം, വ്യായാമവേളകളിലെ ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങൾ സ്മാർട്ട്‍വാച്ചുകൾ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങളിൽനിന്ന് ക്യാപ്‌ചർ ചെയ്യാൻ ഗൂഗ്ൾ ഫിറ്റിനു കഴിയും. ഇതുമൂലം വർക്ക്ഔട്ടുകൾ സ്വന്തം ആരോഗ്യത്തിനനുസരിച്ച് കൃത്യമായി തിരഞ്ഞെടുക്കാനും അവയൊക്കെ ട്രാക്ക് ചെയ്യാനും കഴിയും.

ഭക്ഷണക്രമവും വ്യായാമവും ട്രാക്ക് ചെയ്യാനുള്ള MyFitnessPal, ധ്യാനത്തിനും ശ്രദ്ധകേന്ദ്രീകരണത്തിനുമുള്ള ഹെഡ്‌സ്‌പേസ്, വർക്കൗട്ടുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള സ്‌ട്രാവ, സ്ലീപ്പ് പാറ്റേണുകൾ നിരീക്ഷിക്കുന്നതിനുള്ള സ്ലീപ്പ് സൈക്കിൾ എന്നീ ആപ്പുകൾ ഫിറ്റ്‌നസ് പ്രേമികൾക്കും ആരോഗ്യ സംരക്ഷണത്തിൽ സജീവ ശ്രദ്ധയുള്ള വ്യക്തികൾക്കും പ്രയോജനപ്പെടുന്നവയാണ്. ഇവയിൽ മിക്കവയും ഗൂഗ്ൾ ഫിറ്റുമായി യോജിച്ച് പ്രവർത്തിക്കുന്നവയുമാണ്.

ഫിനാൻസ് ആപ്പുകൾ

വ്യക്തിഗത ധനകാര്യങ്ങൾ, ബജറ്റിങ്, നിക്ഷേപം എന്നിവ കൈകാര്യംചെയ്യുന്നതിൽ ഇവ സഹായിക്കുന്നു. സാമ്പത്തികകാര്യങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യാനും ചെലവുകൾ നിയന്ത്രിക്കാനും പണം ലാഭിക്കാനും ഇത് സഹായിക്കും.

Walnut, MoneyView App, Wally App, My Expense Tracker App തുടങ്ങിയവ അത്തരത്തിൽ ഉപയോഗിക്കാവുന്ന ആപ്പുകളാണ്. UPI പേമെന്റ് സംവിധാനം നിലവിൽവന്നതോടെ മിക്കവർക്കും ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിച്ചാൽ ചെലവഴിച്ച തുകയെപ്പറ്റി കൃത്യമായ വിവരം ലഭിക്കുമെന്നതിനാൽ അതും (UPI ആപ്പുകൾ) ഇത്തരം ആപ്പുകളുടെ ധർമം നിർവഹിക്കുന്നു എന്നു പറയാം.

വിനോദ ആപ്പുകൾ

സിനിമകൾ, സംഗീതം, വിഡിയോകൾ, തത്സമയ ഗെയിമിങ് എന്നിവ സ്ട്രീമിങ് ചെയ്യാൻ Netflix, Spotify, Hotstar, Amazon Prime, YouTube, Twitch തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നത് വഴി ഉപയോക്താക്കൾക്ക് വിനോദത്തിന്‍റെ വിപുലമായ ശ്രേണി ആക്‌സസ് ചെയ്യാൻ കഴിയും.

വിദ്യാഭ്യാസ ആപ്പുകൾ

ഭാഷാപഠനത്തിനുള്ള ഡ്യുവോലിംഗോ, വിവിധ അക്കാദമിക് വിഷയങ്ങൾക്കുള്ള ഖാൻ അക്കാദമി, Unacademy, പഠനസഹായങ്ങൾക്കുള്ള ക്വിസ്‌ലെറ്റ് എന്നീ ആപ്പുകൾ പഠന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു. Victers Live Streaming & First എന്നത് സംസ്ഥാന സർക്കാറിന്‍റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് വികസിപ്പിച്ചെടുത്ത ആപ്പാണ്. ഇതിലൂടെ വിക്‌ടേഴ്‌സ് വിദ്യാഭ്യാസ ചാനൽ കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയും.

യൂട്ടിലിറ്റി ആപ്പുകൾ

സോളിഡ് എക്‌സ്‌പ്ലോറർ, Miയുടെ ഫയൽ മാനേജർ പോലുള്ള ഫയൽ മാനേജർ ആപ്പുകൾ, അവാസ്റ്റ് പോലുള്ള ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ, QR code സ്കാനർ പോലുള്ള ബാർകോഡ് സ്‌കാനറുകൾ എന്നിവയുൾപ്പെടെ വിപുലമായ ആപ്ലിക്കേഷനുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

അതോടൊപ്പം ഇ-ഗവേണൻസ് അധിഷ്ഠിതമായി സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നിയന്ത്രിക്കുന്ന എം-പരിവാഹൻ, ഐ.ആർ.സി.ടി.സി, റെയിൽ കണക്ട് തുടങ്ങിയ നൂറുകണക്കിന് ആപ്പുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിട്ടുണ്ട്.

യാത്രകളും താമസവും പ്ലാൻ ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ, ബസ്, ട്രെയിൻ, വിമാനം എന്നിവയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ഓട്ടോറിക്ഷ-ടാക്സി എന്നിവയിൽ യാത്ര നടത്താനും സിനിമാടിക്കറ്റ് ബുക്ക് ചെയ്യാനും വീടിന്‍റെ വരാന്തയിൽ പാതിരാത്രി പോലും ആഹാരം എത്തിക്കാനും ആപ്പുകളുണ്ട്.

ദൈനംദിന ജീവിതത്തിൽ നമുക്കാവശ്യമുള്ള എല്ലാം നൽകുന്ന ആപ്പുകൾ ഇനിയും വരും. എന്നാൽ, ആപ്പുകൾ ഉപയോഗിക്കുന്നതിനുമുമ്പ് അവയെപ്പറ്റി കൃത്യമായി മനസ്സിലാക്കുക. കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ആവശ്യമില്ലാത്ത ആപ്പുകൾ സ്മാർട്ട് ഫോണിൽനിന്ന് ഒഴിവാക്കാൻ മറക്കാതിരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile AppsTech News
News Summary - Let's get to know the useful mobile apps
Next Story