Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right'പറ്റില്ല' എന്നല്ല,...

'പറ്റില്ല' എന്നല്ല, 'ശ്രമിക്കാം' എന്ന് ചിന്തിക്കാം; കംഫർട്ട് സോൺ വിട്ടിറങ്ങൂ, നിങ്ങൾക്കും വിജയിക്കാം

text_fields
bookmark_border
പറ്റില്ല എന്നല്ല, ശ്രമിക്കാം   എന്ന് ചിന്തിക്കാം; കംഫർട്ട് സോൺ വിട്ടിറങ്ങൂ, നിങ്ങൾക്കും വിജയിക്കാം
cancel

കംഫർട്ട് സോണിൽനിന്ന് ഗ്രോത്ത് സോണിലേക്ക് (Growth Zone) മാറുമ്പോഴാണ് വിവിധ കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്നത്. എത്ര ശ്രമിച്ചിട്ടും കംഫർട്ട് സോൺ വിട്ടിറങ്ങാൻ സാധിക്കുന്നില്ലേ നിങ്ങൾക്ക്? ഉറച്ച ചുവടോടെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള വഴികളിതാ...


● സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ മാറ്റി പുതിയവ ദൈനംദിന ജീവിതത്തിലും ശീലങ്ങളിലും കൊണ്ടുവരാം. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പോസിറ്റിവ് ആയി സ്വാധീനിക്കുകയും ബുദ്ധിയെ ഉണർത്തുകയും ചെയ്യും. ഉദാ: എന്നും പോകുന്ന വഴി മാറ്റുക, ഒരു പുതിയ കട കണ്ടുപിടിച്ച് സാധനങ്ങൾ വാങ്ങുക. മാറ്റങ്ങൾ വളർച്ചക്ക് അനിവാര്യമാണ്.

● മടിയും ഒഴികഴിവുകളും ഒഴിവാക്കുക. ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരു അവസരത്തിനായി മാറ്റിവെക്കാതെ ഉടൻതന്നെ ചെയ്യുക.

● സ്വപ്നങ്ങൾ കാണുകയും വലിയ മാറ്റങ്ങൾ ആഗ്രഹിക്കുകയും അതിനായി തുടർച്ചയായി ഉപേക്ഷ കൂടാതെ പരിശ്രമിക്കുകയും ചെയ്യുക. ദിനവും 50 ശതമാനത്തിനു മുകളിൽ സമയം ആഗ്രഹിക്കുന്ന കാര്യം കൈവരിക്കാനായി പരിശ്രമിക്കാം.

● ഒരു മാറ്റത്തിനായി 'പറ്റില്ല' എന്നു ചിന്തിക്കുന്നതിനു പകരം 'ശ്രമിക്കാം' എന്നു ചിന്തിക്കാം. തികച്ചും ശ്രമകരവും നടക്കില്ല എന്നു കരുതുന്നതുമായ കാര്യങ്ങൾ, പ്രതീക്ഷ കൈവെടിയാതെ പരിശ്രമിച്ചാൽ കൈവരിക്കാൻ സാധിക്കും.

● ജോലിയുടെ കാര്യത്തിലെ കംഫർട്ട് സോൺ പോയി, ബുദ്ധിമുട്ടുകൾ വരുന്നത് സ്വാഭാവികമാണ്. അതിനാൽ, മറ്റു പല സ്കില്ലുകളും ഒരു ഹോബിയായി പരിശീലിക്കാം. പാചകം, പ്ലംബിങ്, വയറിങ് എന്നിവയൊക്കെ അറിഞ്ഞിരുന്നാൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും. ചില അവസരത്തിൽ ഇതെല്ലാം വരുമാനമാർഗമായി തീർന്നേക്കാം.

● തീയിൽ കുരുത്തത് വെയിലത്ത് വാടുമോ? ശ്രമകരവും ദുഃഖകരവുമായ ജീവിതാനുഭവങ്ങളിൽനിന്ന് ഒളിച്ചോടാതെ ആത്മവിശ്വാസത്തോടെ നേരിടുക. കാത്തിരിപ്പിനൊടുവിൽ കൈവരിക്കാനാവുന്ന നേട്ടങ്ങൾ ജീവിതത്തിലുടനീളം സഹായകമാകും.

● തീരുമാനങ്ങളെടുക്കുമ്പോൾ അമിതമായ ഭയം ഒഴിവാക്കുക. വരുംവരായ്കകൾ ആലോചിക്കുന്നത് വിജയത്തിന് സഹായകരമാണ്.

● എല്ലാ പ്രായത്തിലും ഭയം തോന്നുന്ന, ചെയ്യാൻ മടിതോന്നുന്ന കാര്യങ്ങൾ പരിശ്രമത്തിലൂടെ നേടിയെടുക്കുക. വെല്ലുവിളികളെ നേരിടുമ്പോഴാണ്, മാറ്റവും വളർച്ചയും കരഗതമാകുന്നത്.

● എല്ലാം തികഞ്ഞ ഒരു അവസരത്തിനായി കാത്തിരിക്കാതെ കൈയിലുള്ള കാര്യങ്ങൾ വെച്ച് റിസ്ക് എടുത്ത് മുന്നോട്ടുപോകാം. ഉദാ: സ്വന്തമായി ഒരു വീട് വേണമെന്നാണെങ്കിൽ, ഫണ്ട് മുഴുവൻ സംഘടിപ്പിച്ചിട്ട്​ പണി തുടങ്ങാൻ സാധിക്കില്ല.



കുട്ടികളെ ശീലിപ്പിക്കേണ്ടവ

● കാർട്ടൂൺ കാണുന്ന കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ വളരെ എളുപ്പമാണ്. കുട്ടിയുടെ ഒരു കംഫർട്ട് സോണാണിത്​. ഇത്​ ഒഴിവാക്കി ഭക്ഷണം നൽകിയാൽ കുട്ടിയും ഭക്ഷണവും എന്ന പ്രക്രിയയിൽ പങ്കാളിയാകും. ഇത് സ്വയം ഭക്ഷണം കഴിക്കാൻ കുട്ടിയെ എളുപ്പത്തിൽ സഹായിക്കും. മറ്റു സ്കില്ലുകൾ (ഉദാ: എഴുത്ത്, വര) കരസ്ഥമാക്കാൻ ഇതിലൂടെ എളുപ്പമാകും.

● മറ്റു കുട്ടികളുമായി വഴക്കിടാതെ ഇരിക്കാൻ കുട്ടിക്ക് ഫോൺ, കാർട്ടൂൺ എന്നിവയെല്ലാം കൊടുത്ത് കംഫർട്ട് സോണിലാക്കാം. എന്നാൽ, അവരുടെ സ്വഭാവരൂപവത്കരണത്തിന്, സമപ്രായക്കാരുമായുള്ള കളിയും ഇടപഴകലുകളും ആവശ്യമാണ്. വഴക്കുകൾ ഉണ്ടാകുമ്പോൾ സ്വയം പരിഹരിക്കാനുള്ള ധൈര്യവും മുതിർന്നവരുടെ മേൽനോട്ടവും കുട്ടികൾക്ക് ഭാവിജീവിതത്തിൽ പ്രതിസന്ധികൾ അതിജീവിക്കാൻ സഹായകമാകും.

● കുട്ടികൾ അവരുടെ കംഫർട്ട് സോൺ (വീട്, മാതാപിതാക്കൾ എന്നിവ) വിടുമ്പോൾ സങ്കടവും മടിയും വാശിയും കാണിക്കും. ഇതു സ്വാഭാവികമാണ്. മാതാപിതാക്കൾ അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് പുതിയ അറിവുകൾ നേടാൻ പ്രോത്സാഹിപ്പിക്കാം.

● കൗമാരം കംഫർട്ട് സോൺ വിട്ട് റിസ്ക് എടുക്കുന്ന പ്രായമാണ്. ഈ പ്രായത്തിൽ പോസിറ്റിവ് റിസ്ക് എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം (ഉദാ: പുതിയ കല, വാദ്യോപകരണങ്ങൾ, പുതിയ സംഘടനകൾ, റെഡ്ക്രോസ് പോലുള്ളവ).

● ധനസമ്പാദ്യം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിൽ അനുഭവപരിചയ അവസരങ്ങൾ കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്.

● ഭയം ഒഴിവാക്കാൻ ഭയപ്പെടുന്ന വസ്തുവോ സാഹചര്യങ്ങളോ ധൈര്യപൂർവം നേരിടാൻ പ്രോത്സാഹിപ്പിക്കാം.

● അച്ഛന്റെയും അമ്മയുടെയും ഒപ്പം കിടന്നുറങ്ങുന്ന കുട്ടിയുടെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യാൻ തോന്നുകയില്ല. എന്നാൽ, ഏറ്റവും നേരത്തേ സ്വാതന്ത്ര്യം കൈവരിക്കുന്നത്, അവരുടെ ആത്മവിശ്വാസത്തെ കൂട്ടും. പരസഹായം കൂടാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.

● സുഖസൗകര്യങ്ങൾ അമിതമാകുമ്പോൾ ലക്ഷ്യബോധം നഷ്ടപ്പെടാം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് നഷ്ടപ്പെടാം. അതിനാൽതന്നെ കുട്ടികൾക്ക് ചെറിയ വെല്ലുവിളികൾ നേരിടാനുള്ള അവസരം കൊടുക്കാം. ഉദാ: പാചകം ചെയ്യൽ.

● ചില തീരുമാനങ്ങൾ സ്വയം എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വതന്ത്രമായി വിടുക. തെറ്റുകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള അവസരങ്ങൾ ഒരുക്കുക.

● പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത്, നിരന്തരം പരിശ്രമിച്ച്, ആ വിഷയങ്ങളിലെ കുറവുകൾ നികത്തിയാൽ പിൽക്കാലത്ത് റിസ്ക് എടുത്ത് വിജയിക്കാൻ പ്രചോദനമാകും.

● കൂട്ടുകാർ തന്നെക്കാളും നന്നായി ചെയ്യും എന്നു ഭയന്ന് അവസരങ്ങൾ നഷ്ടപ്പെടുത്തി ഒളിച്ചോടാതെ, കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് പാടാനും ആടാനും വരക്കാനും കഴിവിനൊത്ത് പരിശ്രമിക്കുക. അവനവനോടുതന്നെ മത്സരിക്കുക. തിരിച്ചടികൾ കിട്ടുമ്പോൾ കൂടുതൽ പരിശ്രമിക്കുക. മുന്നോട്ടുതന്നെ...

● ആദ്യമായി ചെയ്യുമ്പോൾ ഏതൊരു കാര്യവും ശ്രമകരമാണ്. എങ്കിലും ടെൻഷൻമൂലം പിന്മാറാതെ ഇരിക്കുക. ടെൻഷനെ അതിജീവിച്ച് കുറച്ചുനാളത്തെ പരിശ്രമംകൊണ്ട് നമുക്ക് വിജയം കൈവരിക്കാം. ഉദാ: ഡ്രൈവിങ്, നീന്തൽ പോലുള്ള സ്കിൽ...

● ഏതൊരു കാര്യം ചെയ്യുമ്പോഴും തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. കുറ്റപ്പെടുത്തലുകളെ ഭയപ്പെടാതെ അവ മാർഗനിർദേശങ്ങളായി കരുതി, സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറുക.


പ്രായമായവരെയും മാറ്റാം

● പ്രായമായവരെ മാറ്റാൻ സാധിക്കുകയില്ല എന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ട്. ഏതു പ്രായത്തിലും വളർച്ച സാധ്യമാകുന്ന ജീവിയാണ് മനുഷ്യൻ. ഈ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം മാറ്റിവെക്കാതെ ചെയ്യുക.

● മറ്റുള്ളവർ എന്തുപറയും എന്നുകരുതി, നമ്മുടെ ലോകത്ത് ഒതുങ്ങിക്കൂടി നിരാശയിലാകാതെ, ജീവിതകാലം മുഴുവൻ അധ്വാനിച്ച് കഷ്ടപ്പെട്ട് നിങ്ങൾ സമ്പാദിച്ച പണം നിങ്ങളുടെ സന്തോഷങ്ങൾക്കായി വിനിയോഗിക്കാം. യാത്രചെയ്യാനും പുതിയ ഒരു വസ്ത്രം പരീക്ഷിക്കാനും ഈ പ്രായത്തിലും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lifecomfort zone
News Summary - How to get out of your comfort zone
Next Story