Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightസി.എ, സി.എസ്...

സി.എ, സി.എസ് മിടുക്കരുടെ ചോയ്സ്, അവസരങ്ങൾ നിങ്ങളെ തേടിയെത്തും

text_fields
bookmark_border
Which is the best option for your career? CA, CS
cancel

കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടൻറ്

സ്കൂൾ പഠനകാലം മുതൽ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻറ് പരീക്ഷക്ക് തയാറെടുത്ത് തുടങ്ങാം. ചാർട്ടേഡ് അക്കൗണ്ടൻറിനെപ്പോലെ തന്നെ പരിശീലനത്തോടൊപ്പം പഠനവും സാധ്യമാണ്. കൂടാതെ കാമ്പസ് ഇൻറർവ്യൂ വഴി മിടുക്കരായ വിദ്യാർഥികൾക്ക് ഉയർന്ന കമ്പനികളിൽ അവസരവും ലഭിക്കും. നേരത്തേ െഎ.സി.ഡബ്ല്യു.എ എന്നറിയപ്പെട്ടിരുന്ന കോഴ്സ് പരിഷ്കരിച്ചതാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻറ്.


കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയാണ് (ഐ.സി.എ.ഐ) കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി പാഠ്യപദ്ധതി നടപ്പിലാക്കുന്നത്. നേരത്തേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയാണ് (ഐ.സി.ഡബ്ല്യു.എ.െഎ) നടത്തിയിരുന്നത്.

വിദേശത്ത് മാനേജ്മെൻറ് അക്കൗണ്ടൻറ്സ് എന്നാണ് കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി അറിയപ്പെടുന്നത്. പ്ലസ് ടു കഴിഞ്ഞവർക്കായി ഫൗണ്ടേഷൻ, ഇൻറർ, ഫൈനൽ എന്നീ മൂന്നു ഘട്ടങ്ങൾ കോസ്റ്റ് അക്കൗണ്ടൻസിക്കുണ്ട്. മൂന്നു വർഷത്തെ പ്രായോഗിക പരിശീലനവും ആവശ്യമാണ്.


1. ഫൗണ്ടേഷൻ

പത്താം ക്ലാസ് ജയിച്ചവർക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ, ഫൗണ്ടേഷൻ പരീക്ഷ എഴുതുംമുമ്പ് പ്ലസ് ടു ജയിച്ചിരിക്കണം. ആറുമാസത്തെ കോഴ്സാണ് ഫൗണ്ടേഷനുള്ളത്. നാലു വിഷയങ്ങളിലാണ് പരീക്ഷ. പന്ത്രണ്ടാം ക്ലാസിലോ ഡിഗ്രി ആദ്യ വർഷമോ പഠിക്കുമ്പോഴും ചേരാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഫൗണ്ടേഷൻ കോഴ്സ് പഠിക്കാതെ ഇൻറർമീഡിയറ്റ് കോഴ്സിന് ചേരാം.

2. ഇൻറർമീഡിയറ്റ്

ഫൗണ്ടേഷൻ കോഴ്സ് ജയിച്ചവർ, ബിരുദധാരികൾ, ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്നീഷ്യൻ (സി.എ.ടി) ലെവൽ ഒന്ന് ജയിച്ചവർ എന്നിവർക്കും ചേരാം. രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിലായിരിക്കും എഴുത്തുപരീക്ഷ.

3. ഫൈനൽ

ഇൻറർ ജയിച്ചവർക്ക് ഫൈനൽ കോഴ്സിന് ചേരാം. ഇവിടെ രണ്ടു ഗ്രൂപ്പുകളിൽ എട്ടു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഓരോ വിഷയത്തിനും 40 മാർക്കെങ്കിലും നേടണം. നാലു വിഷയം വീതമുള്ള ഓരോ ഗ്രൂപ്പിനും 400 മാർക്ക്. ഇതിൽ 200 മാർക്ക് ലഭിച്ചാൽ ജയിക്കും.


കമ്പനി സെക്രട്ടറി

കോമേഴ്സ് പഠിച്ചവർക്കിടയിൽ ഏറ്റവുമധികം ഡിമാൻഡുള്ള കോഴ്സാണ് കമ്പനി സെക്രട്ടറി. കമ്പനിയുടെ നിയമപരമായ കാര്യങ്ങൾ നോക്കുക എന്നതും കമ്പനികൾ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല.

കൂടാതെ കോര്‍പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്‌ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടെയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്) ഉപദേഷ്ടാവായും പ്രവര്‍ത്തിക്കണം.


1980ൽ പാർലമെൻറിൽ പാസാക്കിയ നിയമത്തിലൂടെയാണ് കമ്പനി സെക്രട്ടറീസ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത്. കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾ നടത്തുന്നത് ന്യൂഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (െഎ.സി.എ.െഎ).

ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രാദേശിക ഓഫിസുകൾ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലും 70ഓളം ചാപ്റ്റർ ഒാഫിസുകൾ വിവിധ നഗരങ്ങളിലുമായിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകൾ വിജയിച്ച് നിശ്ചിത പ്രായോഗിക പരിശീലനത്തിനുശേഷം കമ്പനി സെക്രട്ടറി യോഗ്യതയും ഇൻസ്റ്റിറ്റ്യൂട്ട് അംഗത്വവും ലഭിക്കും. കമ്പനി സെക്രട്ടറി യോഗ്യത നേടുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഫൗണ്ടേഷൻ, എക്സിക്യൂട്ടിവ്, പ്രഫഷനൽ പരീക്ഷകൾ വിജയിക്കണം.


1. ഫൗണ്ടേഷൻ കോഴ്സ്

പ്ലസ് ടു വിജയിച്ചവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ഫൗണ്ടേഷൻ കോഴ്സിന് ചേരാം. ജൂണിലും ഡിസംബറിലുമാണ് പരീക്ഷകൾ. ഒാൺലൈനായി രണ്ടു ദിവസമായി ഒബ്ജക്ടിവ് രീതിയിലുള്ള പരീക്ഷയാണ് നടത്തുന്നത്.

2. എക്സിക്യൂട്ടിവ് പ്രോഗ്രാം

ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവർക്കും ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.പി.ടി/ ഫൗണ്ടേഷൻ പരീക്ഷ വിജയിച്ചവർക്കും ഫൗണ്ടേഷൻ പരീക്ഷ എഴുതാതെ എക്സിക്യൂട്ടിവ് പ്രോഗ്രാമിന് ചേരാം.

3. പ്രഫഷനൽ പ്രോഗ്രാം

എക്സിക്യൂട്ടിവ് പ്രോഗ്രാം വിജയിച്ചവർക്ക് പ്രഫഷനൽ പ്രോഗ്രാമിൽ ചേരാം. ഇൗ ഘട്ടത്തിൽ മൂന്നു മൊഡ്യൂളുകളിലായി ഒമ്പതു പേപ്പറുകൾ പഠിക്കണം.

കമ്പനി സെക്രട്ടറിയാകാൻ പരീക്ഷ വിജയിക്കുന്നതിനൊപ്പം നിശ്ചിത കാലയളവിലെ പരിശീലനവും പൂർത്തിയാക്കണം. പരിശീലനങ്ങളെ അക്കാദമിക് ട്രെയിനിങ്, സി.എസ് ഇന്റേൺഷിപ്, എം.എസ്.ഒ.പി എന്നിങ്ങനെ തരംതിരിക്കാം. എക്‌സിക്യൂട്ടിവ് പ്രോഗ്രാം കഴിഞ്ഞവര്‍ക്കുള്ള 15 ദിവസത്തെ അക്കാദമിക് ട്രെയിനിങ്ങില്‍ ഇന്‍ഡക്ഷന്‍ ട്രെയിനിങ്, ഇ-ഗവേണന്‍സ് ട്രെയിനിങ്, സ്‌കില്‍ ഡെവലപ്മെന്റ് ട്രെയിനിങ്, സംരംഭകത്വ ട്രെയിനിങ് എന്നിവ ഉള്‍പ്പെടുന്നു.


വര്‍ക് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഇതില്‍ എക്‌സംപ്ഷന്‍ ലഭിക്കും. മൂന്നു വര്‍ഷം/രണ്ടു വര്‍ഷം/ ഒരു വര്‍ഷം കാലാവധിയുള്ള സി.എസ് ഇന്റേൺഷിപ് ട്രെയിനിങ് അംഗീകൃത കമ്പനികളിലോ അല്ലെങ്കില്‍ പ്രാക്ടിസിങ് കമ്പനി സെക്രട്ടറിമാരുടെ കീഴിലോ ആണ് നേടേണ്ടത്. എക്‌സിക്യൂട്ടിവ് പ്രോഗ്രാമിന് പഠിക്കുമ്പോള്‍ തന്നെ ഇന്റേൺഷിപ് ട്രെയിനിങ് ചെയ്യുകയാണെങ്കില്‍ കാലാവധി മൂന്നു വര്‍ഷമാണ്. എക്‌സിക്യൂട്ടിവ് പ്രോഗ്രാമിനുശേഷം പ്രഫഷനല്‍ പ്രോഗ്രാം പഠനത്തോടൊപ്പമാണ് ട്രെയിനിങ് ചെയ്യുന്നതെങ്കില്‍ രണ്ടു വര്‍ഷമാണ് കാലാവധി.

പ്രഫഷനല്‍ പ്രോഗ്രാം പാസായതിനു ശേഷം ട്രെയിനിങ്ങിന് ചേര്‍ന്നാല്‍ ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗത്വം ലഭിക്കണമെങ്കിൽ പതിനഞ്ചു ദിവസത്തെ മാനേജ്മെൻറ് സ്കിൽസ് ഒാറിയന്റേഷൻ പ്രോഗ്രാമിനും പ​ങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ www.icsi.edu വെബ്സൈറ്റിൽ ലഭ്യമാണ്.

(ചിത്രങ്ങൾക്ക് കടപ്പാട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerCSCA
News Summary - Which is the best option for your career? CA, CS
Next Story