Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചെന്ന്; വീടിന്റെ വാതിൽ തകർത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു

text_fields
bookmark_border
യുവതിയെയും കുട്ടിയെയും ഉപദ്രവിച്ചെന്ന്; വീടിന്റെ വാതിൽ തകർത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു
cancel
camera_alt

പിടിയിലായ സിറിയക് എന്ന അനീഷ്

അടിമാലി: വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട് താലിമാലി കൊല്ലയത്ത് സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു. സാജൻ തൽക്ഷണം മരിച്ചു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.

കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാൾക്കൊപ്പം യുവതിയും കുട്ടിയും താമസിച്ചിരുന്നു. താൻ ജയിലിലായിരുന്നപ്പോൾ സാജൻ ഇവരെ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് അനീഷ് പറയുന്നത്. അടിമാലി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young woman and the child were harassed; man stabbed to death by breaking down the door of the house
Next Story