മന്ത്രിയെത്തുമ്പോൾ ഓഫീസിൽ ആളില്ല; രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് ചീഫ് ആര്‍ക്കിടെക് ഓഫിസിലെത്തിയപ്പോൾ ജീവനക്കാർ ഇല്ലാതിരുന്ന സംഭവത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചീഫ് ആര്‍ക്കിടെക്ട് പി.എസ്. രാജീവ്, ഡെപ്യൂട്ടി ആര്‍ക്കിടെക്ട് വി.എസ്. ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 18 ഉദ്യോഗസ്ഥര്‍ക്കെതിരെകൂടി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 23നാണ് മന്ത്രി റിയാസ് ആര്‍ക്കിടെക്ട് വിങ്ങില്‍ പരിശോധന നടത്തിയത്. 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് അന്ന് കൃത്യസമയത്ത് ഹാജരായത്. ഓഫിസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് ആര്‍ക്കിടെക്ട് വിങ്ങിലെ പ്രവര്‍ത്തനം പരിശോധിക്കാന്‍ വകുപ്പ് സെക്രട്ടറിയെയും പൊതുമരാമത്ത് വിജിലന്‍സിനെയും ചുമതലപ്പെടുത്തി. പരിശോധനയെ തുടർന്നാണ് വകുപ്പിന്റെ തലപ്പത്തുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.