Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ മേഖലയെ...

സഹകരണ മേഖലയെ അട്ടിമറിക്കാൻ കഴിയില്ലെന്ന് വി.എൻ.വാസവൻ

text_fields
bookmark_border
സഹകരണ മേഖലയെ അട്ടിമറിക്കാൻ കഴിയില്ലെന്ന് വി.എൻ.വാസവൻ
cancel

കോഴിക്കോട് :സഹകരണ മേഖലയെ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും ആ ശ്രമം വിഫലമാകുമെന്ന് മന്ത്രി വി.എൻ വാസവൻ. കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആലാട്ടുചിറ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും സ്വാധീനിക്കുന്ന സഹകരണ പ്രസ്ഥാനം ഒരിക്കലും തകരില്ല.

കാരണം സാമ്പത്തിക രംഗത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്ന സ്ഥാപനങ്ങളല്ല സഹകരണ ബാങ്കുകൾ. കാർഷിക, വ്യാവസായിക, തൊഴിൽ, ആരോഗ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, ഭവന നിർമ്മാണ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന മഹത്തായ പ്രസ്ഥാനമാണിത്.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിക്കാട്ടി സഹകരണ മേഖലയെ ആകെ അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത്തരം സംഭവങ്ങൾ മുൻനിർത്തി സർക്കാർ സക്രിയമായ ഇടപെലാണ് നടത്തുന്നത്. ഏതെങ്കിലും ഒരു സഹകരണ പ്രസ്ഥാനം പ്രവർത്തനത്തിൽ പിന്നോട്ട് പോയാൽ അവിടെ കൃത്യമായി ഇടപെട്ട് മികവിന്റെ പാതയിലേക്ക് ആ സ്ഥാപനത്തെ കൈപിടിച്ചുയർത്തും.

സഹകരണ മേഖലയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താൻ സമഗ്രമായ നിയമഭേദഗതി കൊണ്ടുവരാൻ പോവുകയാണ് സർക്കാർ. സഹകരണ സംരക്ഷണനിധി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തി. നിക്ഷേപകർക്ക് ഇൻഷുറൻസ് സേവനവും നൽകുന്നു.

ലയന പ്രക്രിയയുടെ ഭാഗമായി പല ദേശസാൽകൃത ബാങ്കുകളും ഇപ്പോൾ ഗ്രാമീണ മേഖലയിൽ നിന്ന് അപ്രത്യക്ഷമാ കുകയാണ്. ആ വിടവ് നികത്തി സാധാരണകാർക്ക് ഏത് ആവശ്യത്തിനും സമീപിക്കാവുന്ന തരത്തിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. പ്രളയവും കോവിഡും പോലുള്ള പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിന്ന് സഹകരണ മേഖല പ്രവർത്തിച്ചു. കെയർ ഹോം പദ്ധതി വഴി 2100 വീടുകളാണ് സഹകരണ മേഖല സൗജന്യമായി നിർമ്മിച്ചു നൽകിയത്. നിലവിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ആലാട്ടുചിറ ജംഗ്ഷന് സമീപം സ്വന്തം കെട്ടിടത്തിലാണ് കോടനാട് സവീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആലാട്ടുചിറ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണ സമിതിയംഗം അഡ്വ പുഷ്പദാസ്, മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമെന്റ്സ് ചെയർമാൻ ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VN Vasavan
News Summary - VN Vasavan said that the cooperative sector cannot be overthrown
Next Story