Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന ഗവർണറുടെ ആരോപണം തെറ്റെന്ന് വി. ശിവൻകുട്ടി

text_fields
bookmark_border
സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന ഗവർണറുടെ ആരോപണം തെറ്റെന്ന് വി. ശിവൻകുട്ടി
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന ഗവർണ്ണറുടെ ആരോപണം തീർത്തും തെറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളീയം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളീയം വൻ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം എന്നാണ് കാണുന്നത്. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഗവർണർ മാറുകയാണോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞ് വെച്ചിരിക്കുകയാണ്. അതിന് കൃത്യമായ കാരണം ഗവർണർ വ്യക്തമാക്കുന്നില്ല. എട്ട് ബില്ലുകളാണ് ഗവർണർ മാസങ്ങളായി തടഞ്ഞു വെച്ചിരിക്കുന്നത്. ഏഴ് മാസം മുതൽ രണ്ട് വർഷം വരെ ഈ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി കെട്ടി കിടക്കുകയാണ്. ഇക്കാര്യത്തിൽ ഉന്നത നീതി പീഠത്തെ സംസ്ഥാന സർക്കാർ സമീപിച്ചതും അതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V. Shivankutty said that the governor's allegation that the state government is wasting money is wrong
Next Story