സംസ്ഥാനത്താകെ 74,847 സ്ഥാനാർഥികൾ; പോളിങ് സ്റ്റേഷനുകൾ 34,710
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 74,84 7 സ്ഥാനാർഥികൾ. പുരുഷന്മാർ 38,571 പേരും സ്ത്രീകൾ 36,275 പേരുമാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾ ഏറ്റവും കുറവ് വയനാട്ടിലാണ്. 987 പുരുഷന്മാരും 870 സ്ത്രീകളും മത്സരിക്കുന്നു. ഏറ്റവും അധികംപേർ മത്സരിക്കുന്നത് മലപ്പുറത്താണ്. പുരുഷന്മാർ -3997, സ്ത്രീകൾ -4390.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ െതരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് 34,710 പോളിങ് സ്റ്റേഷനുകൾ. ത്രിതല പഞ്ചായത്തുകളിൽ 29,322 വോട്ടിങ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 5,388 യന്ത്രങ്ങളുമാണ് ക്രമീകരിക്കുക. പുറമെ ത്രിതല പഞ്ചായത്തുകളിൽ 12 ശതമാനം വോട്ടിങ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 30 ശതമാനം യന്ത്രങ്ങളും റിസർവായി സൂക്ഷിക്കും.
പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് യന്ത്രങ്ങളാണ് ഉപയോഗിക്കുക. മൂന്ന് ബാലറ്റ് യൂനിറ്റുകളും ഒരു കൺേട്രാൾ യൂനിറ്റുമുണ്ടാകും.
ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ഇൗ യന്ത്രങ്ങൾ നിർമിച്ചത്. ഇത്തരത്തിെല 37,551 യന്ത്രങ്ങൾ കമീഷനുണ്ട്. മുനിസിപ്പൽ-കോർപറേഷനുകളിൽ ഒരു വോട്ട് ചെയ്യാവുന്ന 11,000 യന്ത്രമാണ് ഉപയോഗിക്കുക. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി.
പ്രചാരണ വാഹനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: തദ്ദേശ െതരഞ്ഞെടുപ്പിന് പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ബ്ലോക്കിൽ സ്ഥാനാർഥിക്ക് പരമാവധി മൂന്ന് വാഹനങ്ങളും ജില്ല പഞ്ചായത്തിൽ നാല് വാഹനങ്ങളും ഉപയോഗിക്കാം.
മുനിസിപ്പാലിറ്റികളിൽ സ്ഥാനാർഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോർപറേഷനുകളിൽ നാല് വാഹനങ്ങൾ വരെയും ഉപയോഗിക്കാം. പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൊലീസിൽനിന്ന് അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദ പരിധിക്കുള്ളിലാകണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടക്ക് വാഹനങ്ങളിൽ ഉച്ചഭാഷിണി പാടില്ല.