കോട്ടയം: തിരുവാർപ്പ് മർത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നടപടി. തഹസിൽദാർ അടക്കമുള്ളവർ എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. വിശ്വാസികൾ പ്രതിഷേധവുമായി എത്തിയെങ്കിലും സംഘർഷമുണ്ടായില്ല.
പള്ളിയോട് ചേർന്ന ബിഷപ്പ് ഹൗസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച മുംബൈ അപ്പോസ് ഭദ്രാസനാധിപൻ ബിഷപ്പ് തോമസ് മാർ അലക്‌സണ്ട്രയോസിനയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. അഞ്ചരയോടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പള്ളിയും ബിഷപ്പ് ഹൗസും സീല്‍ ചെയ്ത് റവന്യൂ സംഘം മടങ്ങി.
കഴിഞ്ഞ ദിവസം എറണാകുളം സെന്‍റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത നടപടി സംഘർഷത്തിനിടയാക്കിയിരുന്നു.