Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഈശ്വരനെ അപമാനിച്ചാൽ വിട്ടുവീഴ്ചയില്ല; ഇക്കാര്യത്തിൽ ആർ.എസ്.എസിനോടും ബി.ജെ.പിയോടും യോജിക്കും​'

text_fields
bookmark_border
സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമെന്ന് സുകുമാരൻ നായർ
ഈശ്വരനെ അപമാനിച്ചാൽ വിട്ടുവീഴ്ചയില്ല; ഇക്കാര്യത്തിൽ ആർ.എസ്.എസിനോടും ബി.ജെ.പിയോടും യോജിക്കും​
cancel

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിൽ എൻ.എസ്.എസ് ഹൈന്ദവ സംഘടനകൾക്കൊപ്പമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇക്കാര്യത്തിൽ ആർ.എസ്.എസുമായും ബി.ജെ.പിയുമായും എൻ.എസ്.എസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.എൻ ഷംസീറിന്റെ പ്രസ്താവന വിശ്വാസികളുടെ ചങ്കിൽ തറക്കുന്നതാണ്. ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്.

മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കും. എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'There is no compromise if you insult God; Will agree with RSS and BJP in this regard'
Next Story