യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ; സംഭവം കോഴഞ്ചേരിയിൽ
text_fieldsപത്തനംതിട്ട: കോയിപ്രം പുല്ലാട് ഐരാക്കാവിന് സമീപത്തെ പുഞ്ചയില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. പുല്ലാട് അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് കുമാര്‍ (40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പുഞ്ചയിലെ ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പൊലീസ് എത്തി പുറത്തെടുത്തപ്പോള്‍ വയറില്‍ കുത്തേറ്റ് കുടല്‍മാല പുറത്തു വന്ന നിലയിലായിരുന്നു. സംഭവത്തിൽ അയല്‍വാസിയായ മോന്‍സിയെ പൊലീസ് സംശയിക്കുന്നു. ഇയാള്‍ കീഴടങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
പുല്ലാട് കവലയില്‍ മീന്‍ കച്ചവടം നടത്തുന്നയാളാണ് മോന്‍സി. ഇയാളുടെ ഭാര്യയും പ്രദീപുമായി അടുപ്പമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മോന്‍സി പ്രദീപിനെ ഓടിച്ചിട്ട് മര്‍ദിക്കുകയും അവസാനം കുത്തി വീഴ്ത്തി പുഞ്ചയില്‍ ചവിട്ടി താഴ്ത്തുകയുമായിരുന്നുവെന്ന് പറയുന്നു. കോയിപ്രം പൊലീസ് മേല്‍നടപടി സ്വീകരിച്ചു.