Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കാദമിക നിലവാരം: പല...

അക്കാദമിക നിലവാരം: പല അഭിപ്രായങ്ങളുമുയരും, അത് രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കാണെന്ന് മന്ത്രി

text_fields
bookmark_border
minister v sivankutti
cancel

കൊടുങ്ങല്ലൂർ: വിദ്യാർഥികളുടെ അക്കാദമിക നിലവാരം മോശമാണെന്ന തരത്തിൽ വന്ന വാർത്തയിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊതുവിദ്യാഭ്യാസ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷണത്തിന്​ നിയോഗിച്ചതായും മന്ത്രി വി. ശിവൻകുട്ടി. കയ്പമംഗലം നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത്​ തീരുമാനിക്കും.

രണ്ട്​ മാസം മുമ്പ് നടന്ന അധ്യാപക ശിൽപശാലയിൽനിന്നുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത്തരം ശിൽപശാലകളിൽ പല അഭിപ്രായങ്ങളുമുയരും. അത് രാഷ്ട്രീയലക്ഷ്യത്തോടെ പുറത്തുവിടുന്നത് ദുഷ്ടലാക്കാണ്​. ഇത്തരത്തിലുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നും മന്ത്രി ചോദിച്ചു.

അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ വ​രെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ്​ ല​ഭി​ക്കു​ന്നെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ വി​മ​ർ​ശ​നം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ൽ ന​വം​ബ​ർ 22ന്​ ​ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ലാ​യി​രു​ന്നു പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സി​ന്‍റെ വി​മ​ർ​ശ​നം. പ്ര​സം​ഗ​ത്തി​ന്‍റെ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വ​ന്നു.

എ​ല്ലാ വ​ർ​ഷ​വും 69,000 കു​ട്ടി​ക​ൾ​ക്ക്​ വ​രെ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ ല​ഭി​ക്കു​ന്നെ​ന്നും അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ പോ​ലും അ​തി​ലു​ണ്ടെ​ന്ന്​ ന​ല്ല ഉ​റ​പ്പു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു. പ​രീ​ക്ഷ ര​ജി​സ്റ്റ​ർ ന​മ്പ​ർ അ​ക്ക​ത്തി​ൽ എ​ഴു​താ​ൻ അ​റി​യു​മെ​ങ്കി​ലും അ​ക്ഷ​ര​ത്തി​ൽ എ​ഴു​താ​ൻ അ​റി​യി​ല്ല. തെ​റ്റാ​യി എ​ഴു​തി​യ​ത്​ അ​ധ്യാ​പ​ക​ൻ ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ൽ 12 ഓ​ളം പേ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. അ​ങ്ങ​നെ എ​ഴു​താ​ൻ അ​റി​യാ​ത്ത കു​ട്ടി​ക്കാ​ണ്​ എ ​പ്ല​സ്​ ന​ൽ​കു​ന്ന​ത്. ഇ​ല്ലാ​ത്ത ഒ​രു ക​ഴി​വ്​ ഉ​ണ്ട്​ എ​ന്നു​പ​റ​യു​ന്ന വ​ലി​യ ച​തി​യാ​ണ്​ കു​ട്ടി​യോ​ട്​ ചെ​യ്യു​ന്ന​ത്. ഇ​ല്ലാ​ത്ത മെ​റി​റ്റ്​ ഉ​ണ്ടെ​ന്ന്​ കു​ട്ടി​യോ​ട്​ പ​റ​യു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളെ ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ഞാ​ൻ എ​തി​ര​ല്ല. 50 ശ​ത​മാ​ന​ത്തി​ൽ അ​ത്​ നി​ർ​ത്ത​ണം. അ​തി​നു​ ശേ​ഷ​മു​ള്ള മാ​ർ​ക്ക് വി​ദ്യാ​ർ​ഥി നേ​ടി​യെ​ടു​ക്ക​ണം. അ​തി​ല്ലാ​തെ പോ​യാ​ൽ ന​മ്മ​ൾ വി​ല​യി​ല്ലാ​ത്ത​വ​രാ​യി മാ​റും. ഇ​തെ​ല്ലാം കെ​ട്ടു​കാ​ഴ്ച​യാ​യി മാ​റും. പ​രീ​ക്ഷ​ക​ൾ പ​രീ​ക്ഷ​ക​ളാ​കു​ക ത​ന്നെ വേ​ണം. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ ജ​യി​ച്ചു​പൊ​യ്​​ക്കോ​ട്ടെ. ആ​രെ​യും ത​ള​ർ​ത്തി​യി​ടു​ന്നി​ല്ല. 50 ശ​ത​മാ​നം മാ​ർ​ക്കി​നേ അ​ർ​ഹ​ത​യു​ള്ളൂ എ​ന്ന്​ കു​ട്ടി​ക്ക്​ മ​ന​സ്സി​ലാ​ക​ണം.

സി.​ബി.​എ​സ്.​ഇക്ക്​ പു​ക​ഴ്​​ത്ത​ൽ

സി.​ബി.​എ​സ്.​ഇ പ​ഠ​ന രീ​തി​യെ​യും ഡ​യ​റ​ക്ട​ർ പ്ര​സം​ഗ​ത്തി​ൽ പു​ക​ഴ്ത്തി. സി.​ബി.​എ​സ്.​ഇ കു​ട്ടി​ക​ൾ ന​മ്മു​ടെ കു​ട്ടി​ക​ളെ​ക്കാ​ൾ ന​ന്നാ​യി പ​ഠി​ച്ചി​റ​ങ്ങു​ന്നു. എ​ന്‍റെ മ​ക​ൻ സി.​ബി.​എ​സ്.​ഇ​യി​ലാ​ണ്​ പ​ഠി​ച്ച​ത്. അ​വി​ടെ പി.​എ​സ്.​സി റി​സ​ൽ​ട്ട്​ ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​നും അ​ധ്യാ​പി​ക​യും ഇ​രു​ന്ന്​ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കും. ഒ​രു പേ​പ്പ​റി​ന്​ 10 മാ​ർ​ക്ക്​ കു​റ​ഞ്ഞാ​ൽ അ​ച്​ഛ​നെ​യും അ​മ്മ​യെ​യും വി​ളി​പ്പി​ക്കും. ഓ​പ​ൺ ഹൗ​സ്​ എ​ന്നു​പ​റ​ഞ്ഞാ​ൽ ഗ്രി​ല്ലി​ങ്​ സെ​ഷ​നാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യി​രി​ക്കാ​മെ​ങ്കി​ലും അ​മ്മ​മാ​ർ​ക്കൊ​ക്കെ​യു​ള്ള ക​ഠി​ന​മാ​യ സെ​ഷ​നാ​ണ്​ ഓ​പ​ൺ ഹൗ​സ്. ഇ​തു​വ​ഴി 50 ശ​ത​മാ​നം കു​ട്ടി​ക​ളെ​ങ്കി​ലും വീ​ട്ടി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദം കാ​ര​ണം പ​ഠി​ക്കു​ന്നു​ണ്ടെ​ന്നും ഷാ​ന​വാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dpi keralaV Sivankutttyacademic session
News Summary - The statement that academic standards are poor is in controversy
Next Story