Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വളപ്പിലെ...

കോടതി വളപ്പിലെ ഗാന്ധിപ്രതിമ അടിച്ചു തകർത്തു; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് സംശയിക്കുന്നതായി പൊലീസ്

text_fields
bookmark_border
gandhi statue
cancel
camera_altതകർക്കപ്പെട്ട ഗാന്ധി പ്രതിമ
Listen to this Article

കോഴിക്കോട്: ജില്ല കോടതിവളപ്പിൽ കഴിഞ്ഞദിവസം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചുതകർത്തു. സംഭവത്തിൽ കക്കോടിമുക്ക്​ സ്വദേശി നാരായണനെ ടൗൺ പൊലീസ്​ അറസ്റ്റ്​ ചെയ്തു. പ്രതിക്കെതിരെ നഗരത്തിൽ തന്നെ മറ്റു സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥതയുള്ളയാളെന്ന്​ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോൺക്രീറ്റിൽ തീർത്ത പ്രതിമയുടെ വലത്തെ ചെവിയാണ് പൊട്ടിച്ചത്​.

മാർച്ച് 30ന്​ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ്​ പ്രതിമ അനാച്ഛാദനം ചെയ്തത്​. ചടങ്ങിൽ ഹൈകോടതി ജഡ്ജി പി. ഗോപിനാഥും പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെ പ്രതി പട്ടികയുമായെത്തി പ്രതിമക്കു നേരെ പാഞ്ഞടുത്ത്​ അടിച്ച്​ പൊട്ടിക്കുകയായിരുന്നു​. ഓടി രക്ഷപ്പെട്ടയാളെ മൂന്ന്​ മണിയോടെ ടൗൺ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

കോടതിവളപ്പിൽ നടന്ന ആക്രമണം ജില്ല ജഡ്ജി ഉടൻ സിറ്റി പൊലീസ്​ കമീഷണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നാല്​ ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച പ്രതിമയാണ്​ തകർത്തതെന്നും കോടതിക്കകത്ത്​ കയറി കുറ്റം നടത്താൻ പ്രതിയെ ആരോ ഉപയോഗിച്ചതാണോയെന്ന്​ അന്വേഷിക്കണമെന്നും കാലിക്കറ്റ്​ ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. എം.എസ്​. സജി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi statueKozhikode district court
News Summary - The new Gandhi statue in the Kozhikode district court premises was smashed
Next Story