Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമിക്കപ്പെട്ട നടി...

ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈകോടതി ജഡ്ജി പിൻമാറി

text_fields
bookmark_border
kerala High Court
cancel
camera_alt

കേരള  ഹൈക്കോടതി

Listen to this Article

കൊച്ചി: നടൻ ദിലീപടക്കം പ്രതിയായ കേസിൽ വിചാരണ കോടതിക്കും സർക്കാറിനുമെതിരെ ആരോപണങ്ങളുന്നയിച്ച് പീഡനത്തിനിരയായ നടി നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന്​ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത്​ പിന്മാറി. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഉന്നതരായ ചില രാഷ്ട്രീയക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടുന്ന ഹരജിയാണ്​ ​സിംഗിൾ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയത്​.

നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നും അതിന്‍റെ ഹാഷ് വാല്യൂ മാറിയത്​ സംബന്ധിച്ച് ഫോറൻസിക് ലാബ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടും വിചാരണ കോടതി നടപടി സ്വീകരിച്ചില്ലെന്നുമാരോപിച്ചാണ്​ ഹരജി.

ഈ കേസിൽ ദൃശ്യങ്ങൾ അങ്കമാലി കോടതിയിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ നൽകുമ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി. കേസ് ഫയലിൽ സ്വീകരിച്ച് വിചാരണക്ക്​ നടപടിയെടുത്തതും അദ്ദേഹമായിരുന്നു.

ക്രിമിനൽ നടപടി ചട്ട പ്രകാരം അദ്ദേഹത്തിന്​ വീണ്ടും ഈ കേസ് കേൾക്കാനാവില്ലെന്നും ബെഞ്ച്​ മാറ്റണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരി ഹൈകോടതി ഭരണവിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഹരജി പരിഗണനക്ക്​ വന്നപ്പോൾ അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കി. തുടർന്നാണ് ബെഞ്ച് കേസ്​ പരിഗണിക്കുന്നതിൽനിന്ന്​ പിൻമാറുന്നതായി അറിയിച്ചത്.​ ഹരജി ബുധനാഴ്​ച ജസ്റ്റിസ്​ സിയാദ്​ റഹ്​മാൻ മുമ്പാകെ പരിഗണനക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackjudge withdrew
News Summary - the judge withdrew from considering the petition of the assaulted actress
Next Story