Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാർ...

സർക്കാർ ജീവനക്കാർ അസംതൃപ്തിയി​ലെന്ന്​ ജോയന്‍റ്​ കൗൺസിൽ

text_fields
bookmark_border
government employees
cancel

മലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഒന്നടങ്കം അസംതൃപ്തിയിലാണെന്ന്​ ജോയന്‍റ്​ കൗൺസിൽ. വിലക്കയറ്റത്തിന്​ അനുസരിച്ച്​ ജീവനക്കാർക്ക്​ ലഭ്യമാകേണ്ട ക്ഷാമബത്ത കുടിശ്ശിക ലഭ്യമായിട്ട്​ രണ്ട്​ വർഷമായെന്ന് ഭാരവാഹികൾ മലപ്പുറത്ത്​ വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച​ റിപ്പോർട്ട്​ പുറത്തുവിട്ട് ചർച്ചക്ക്​ വിധേയമാക്കേണ്ടതാണ്​.

എന്നാൽ, സംസ്ഥാന സർക്കാർ ഇതിന്​ തയാറാകുന്നില്ല. പങ്കാളിത്ത​ പെൻഷൻ കോർപറേറ്റ്​ കൊള്ളയാണ്​. വലതുപക്ഷ സർക്കാറുകൾപോലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച്​ പഴയ പെൻഷൻ നടപ്പാക്കിയപ്പോൾ കേരളം മാത്രം മൗനംപാലിക്കുന്നത്​ ശരിയല്ല. ഈ വിഷയത്തിൽ സർക്കാർ നിലപാട്​ ദുഃഖകരമാണ്​. സാമ്പത്തികപ്രതിസന്ധിയാണ്​ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ​ കാരണമായി ഉന്നയിക്കപ്പെടുന്നത്​.

ഇതിനെക്കാൾ വലിയ പ്രതിസന്ധി നേരിട്ട കഴിഞ്ഞ അഞ്ച്​ വർഷവും ഒരിക്കൽപോലും ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ സർക്കാർ തയാറായിരുന്നില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employeesJoint Council
News Summary - The Joint Council said that the government employees are dissatisfied
Next Story