Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പീൽ നിലനിൽക്കുന്ന...

അപ്പീൽ നിലനിൽക്കുന്ന കേസിലെ തൊണ്ടിമുതൽ നശിപ്പിക്കുന്നതിൽ ഹൈകോടതി റിപ്പോർട്ട് തേടി

text_fields
bookmark_border
High Court-ksrtc
cancel

കൊച്ചി: ഹൈകോടതിയിൽ അപ്പീൽ നിലനിൽക്കെ, വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച്​ കൊലക്കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കുന്നെന്ന പരാതിയിൽ ഹൈകോടതി ജില്ല ജഡ്‌ജിയുടെ റിപ്പോർട്ട്​ തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ ഭാര്യ ലിസി നൽകിയ അപ്പീലാണ്​ ഹൈകോടതിയിലുള്ളത്​.

കേസിലെ തൊണ്ടിമുതലുകൾ നശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാൻ കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ തൊണ്ടിമുതലുകൾ നശിപ്പിക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട് ലിസി നൽകിയ ഉപ ഹരജിയിലാണ്​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്​ റിപ്പോർട്ട്​ തേടിയത്. തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണ​േക്കാടതിയുടെ നിർദേശം സിംഗിൾ ബെഞ്ച്​ സ്റ്റേ ചെയ്തു.

തൊണ്ടിസാധനങ്ങൾ അപ്പീൽ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് നിയമം. വിധി വന്ന്​ 25 ദിവസത്തിനുള്ളിൽ അപ്പീൽ നൽകിയെങ്കിലും തൊണ്ടിമുതൽ നശിപ്പിക്കുന്നെന്നാണ് ഉപഹരജിയിലെ ആരോപണം. ഇവ നശിപ്പിച്ചോയെന്നും നശിപ്പിച്ചെങ്കിൽ എന്നാണെന്നും വ്യക്തമാക്കി​​ ജില്ല ജഡ്ജിയിൽനിന്ന്​ റിപ്പോർട്ട്​ തേടാനാണ്​ രജിസ്ട്രിക്ക് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം.

2009 ജൂലൈ 25നാണ് ജോസ് സഹായൻ കൊല്ലപ്പെട്ടത്. കേസിലെ 10 പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destructionHigh court
News Summary - The High Court sought a report on the destruction of the husks in the case pending appeal
Next Story