പരീക്ഷാ പരിശീലനത്തിന് കുറഞ്ഞ സമയം: ഡി.എ മുഖ്യ പരീക്ഷ മാറ്റണമെന്നാവശ്യം ശക്തം
text_fieldsകോഴിക്കോട്: കേരള ജനറൽ സർവീസിലെക്കുള്ള ഡിവിഷണൽ അക്കൗണ്ടൻറ് തസ്തികയിലേക്കുള്ള മുഖ്യ പരീക്ഷ മാറ്റിവെക്കാത്തത് ഉദ്യോഗാത്ഥികളെ പ്രയാസത്തിലാക്കുന്നു. ഡിഗ്രി പ്രിലിമിനറി പരീക്ഷയുടെ കൂടെയാണ് ഡിവിഷണൽ അക്കൗണ്ടൻറ് പരീക്ഷയും നടന്നത്. 2023 മാർച്ച് അവസാനമാണ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. മൂന്ന് പേപ്പറുകളാണ് ഡിവിഷണൽ അക്കൗണ്ടൻറ് മുഖ്യ പരീക്ഷക്കുള്ളത്. മറ്റു പി.എസ്.സി പരീക്ഷകളിൽ നിന്ന് ഭിന്നമായി ഒ.എം.ആറിന് പകരം
വിവരണാത്മക രീതിയിലുള്ള പരീക്ഷക്ക് നിശ്ചിത ശതമാനം മാർക്കും ലഭിക്കണം. നേരിട്ടുള്ള നിയമനവും രണ്ട് തരത്തിലുള്ള തസ്തിക മാറ്റവും ഉൾപ്പെടെ മൂന്ന് കാറ്റഗറിയിലാണ് പരീക്ഷ നടക്കുന്നത്. ഈ കുറഞ്ഞ സമയം കൊണ്ട് നിലവിലെ ഒഴിവിലേക്ക് പോലും യോഗ്യത നേടുന്നതിന് സാധിക്കുമോ എന്നതാണ് ഉദ്യോഗാർഥികൾക്കിടയിലെ ആശങ്ക. പ്രാഥമിക പരീക്ഷക്കും മുഖ്യ പരീക്ഷക്കും വ്യത്യസ്ത സിലബസാണ് ഉദ്യോഗാർഥികൾക്ക് നൽകിയിരിക്കുന്നത് എന്നത് മറ്റൊരു പ്രയാസമാണ് കുറഞ്ഞ സമയം പരീക്ഷ നടത്തുന്നത് കൊണ്ട് ഉണ്ടായത്.
2016 ലാണ് ഇതിന് മുമ്പ് ഈ പരീക്ഷക്ക് വിജ്ഞാപനം ഇറക്കിയത്. മറ്റൊരു പരീക്ഷ എഴുതാൻ സാധിക്കാത്ത പ്രായ പരിധി കഴിയുന്നവരും ധാരാളമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ജൂൺ മൂന്ന്, നാല് തീയതികളിൽ നടത്തുന്ന പരീക്ഷ മാറ്റിവെക്കുന്നതിന് പി.എസ്.സി ചെയർമാന് നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉദ്യോഗാർഥികളിപ്പോൾ.