Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി പിടികൊടുക്കാ​തെ...

ഇനി പിടികൊടുക്കാ​തെ ഓടും: സംസ്ഥാനത്തിന്​ തെക്കുനിന്ന്​ വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമായി

text_fields
bookmark_border
The dual carriageway from south to north of the state has become a reality
cancel
camera_alt

ഇരട്ടപ്പാത കമീഷൻ ചെയ്യുന്നതിനു മുന്നോടിയായി ​റെയിൽവേ സേഫ്​റ്റി കമീഷണർ ട്രോളി പരിശോധന നടത്തുന്നതിനിടെ മഴയെത്തിയപ്പോൾ                                                                  ചിത്രം:  ദിലീപ് പുരക്കൽ

Listen to this Article

കോട്ടയം: റെയിൽവേ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലായി ഏറ്റുമാനൂർ-ചിങ്ങവനം 17കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിൻ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തിയത്.

നേട്ടങ്ങൾ: • സിംഗിൾ ലൈൻ ആയിരുന്നപ്പോൾ ട്രെയിനുകൾ സ്റ്റേഷനുകളിൽ ക്രോസിങ്ങിനുവേണ്ടി കാത്തുനിൽക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും. • ടൈംടേബിളിൽ ട്രാഫിക് അലവൻസ് കുറയും. ട്രെയിനുകൾക്ക് സമയനിഷ്‌ഠ പാലിക്കാൻ കഴിയും. • ട്രെയിൻ വേഗത വർധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകൾ ഏഴെണ്ണം ആയി • കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും • കോട്ടയത്തെ എറണാകുളത്തിന്‍റെ സബർബൻ നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തി കോട്ടയത്തുനിന്ന് മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവിസുകൾ ആരംഭിക്കാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rail way
News Summary - The dual carriageway from south to north of the state has become a reality
Next Story