Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ച മൃതദേഹം ഫറോക്ക് സ്വദേശിയുടേത്
text_fieldsbookmark_border
Listen to this Article
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികൾ പുറംകടലിൽ നിന്ന് കരക്കെത്തിച്ച മൃതദേഹം ഫറോഖ് സ്വദേശിയുടേത്. ഫറോക്ക് നല്ലൂർ സ്വദേശി കരിപാത്ത് ജിജു (43) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ മനസിലായത്.
പരപ്പനങ്ങാടിയിൽ നിന്ന് ആഴകടലിലേക്ക് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് പുറംകടലിൽ പൊങ്ങി കിടക്കുന്ന മൃതദേഹം കണ്ടത്. വ്യാഴാഴ്ച്ച രാവിലെ മൃതദേഹം മത്സ്യത്തൊഴിലാളികൾ പരപ്പനങ്ങാടി ഹാർബറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

