Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശു ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

text_fields
bookmark_border
കുതറിയോടിയ പശുവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഓലിയിലേക്ക് വീണാണ് അപകടം
cow
cancel
camera_alt

Representational Image

നെടുങ്കണ്ടം: കുതറിയോടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പശുവിനോടൊപ്പം ഓലിയില്‍ വീണ വീട്ടമ്മക്ക് ദാരുണാന്ത്യം. പശു ദേഹത്തേക്ക് വീണാണ് കൊച്ചറ വയലാര്‍ നഗറില്‍ തെക്കേടത്ത് പുരുഷോത്തമന്‍റെ ഭാര്യ ഉഷ(50) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം.

പശുവിനെ പിടിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്ന ചെറിയ ഓലിയിലേക്ക് ഉഷ വീണു. വീഴ്ചയില്‍ ഓലിക്കുള്ളില്‍ ചുരുണ്ടുപോയ ഉഷയുടെ ദേഹത്തേക്കാണ് പശു വീണത്. ഓലിയില്‍ രണ്ടടി വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് പശുവിന്‍റെ അടിയിലായി കണ്ടെത്തിയത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസും സ്ഥലത്തെത്തി എക്സ്കവേറ്റർ ഉപയോഗിച്ച് പശുവിനെ മാറ്റിയശേഷം വീട്ടമ്മയെ പുറത്തെടുത്തു. ഉടന്‍ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പൊലീസ് വാഹനത്തിൽ കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അനന്ദകൃഷ്ണന്‍, രാധികാകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cow fell on the body and the housewife dead
Next Story