Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടിയുടെ മരണം...

പി.ടിയുടെ മരണം തൃക്കാക്കരക്ക് സൗഭാഗ്യമോ ? മുഖ്യമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഉമയും ബൽറാമും

text_fields
bookmark_border
പി.ടിയുടെ മരണം തൃക്കാക്കരക്ക് സൗഭാഗ്യമോ ? മുഖ്യമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഉമയും ബൽറാമും
cancel
Listen to this Article

എറണാകുളം: തൃക്കാക്കരയിലെ ജനങ്ങൾക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസും മുൻ എം.എൽ.എ വി.ടി ബൽറാമും ഹൈബി ഈഡൻ, എം.പിയുമാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് ഉമ തോമസ്.

പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടി യു ടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്നായിരുന്നു വി.ടി ബൽറാമിന്റെ പ്രസ്താവന.തൃക്കാക്കരക്കാർക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാൽ ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശം തൃക്കാക്കരക്കാരെ മുഴുവൻ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് എം.പി ഹൈബി ഈഡൻ പറഞ്ഞു. പി.ടി ഉയർത്തിയ വിഷയങ്ങളെ പലപ്പോഴും പിന്തുണച്ചിട്ടുള്ളയാളാണ് മുഖ്യമ​ന്ത്രി. മികച്ച എം.എൽ.എ എന്ന് പി.ടി തോമസിനെക്കുറിച്ച് മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakara By electionPinarayi Vijayan
News Summary - The Chief Minister's reference to the by-election is a blessing in disguise for the people; Congress in protest
Next Story