Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാലൂക്കുതല അദാലത്തിൽ...

താലൂക്കുതല അദാലത്തിൽ മാറ്റിവെച്ച പരാതികൾ തീർപ്പാക്കാൻ ഉദ്യോ​ഗസ്ഥ യോ​ഗങ്ങൾ നടത്താൻ മന്ത്രിസഭ തീരുമാനം

text_fields
bookmark_border
താലൂക്കുതല അദാലത്തിൽ മാറ്റിവെച്ച പരാതികൾ തീർപ്പാക്കാൻ ഉദ്യോ​ഗസ്ഥ യോ​ഗങ്ങൾ നടത്താൻ മന്ത്രിസഭ തീരുമാനം
cancel

തിരുവനന്തപുരം: താലൂക്കുതല അദാലത്തിൽ ലഭിച്ചതും, ജില്ലാ തലത്തിൽ തീർപ്പാക്കുന്നതിനായി മാറ്റി വെച്ചതുമായ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാർ പങ്കെടുത്ത് ജില്ലകളിൽ ഉദ്യോഗസ്ഥ യോഗങ്ങൾ ചേരാൻ മന്ത്രിസഭ തീരുമാനം..

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസർഗോഡ്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികൾ സമയബന്ധിതമായി തീർപ്പാക്കും.

അതിവേ​ഗ പ്രത്യേക കോടതികളുടെ കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് അനുവദിച്ച 56 അതിവേ​ഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താൽക്കാലികമായി സൃഷ്ടിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീർഘിപ്പിച്ച് നൽകും. 01.04.2023 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണിത്. അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര ഗവൺമെന്റ് മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച സാഹചര്യത്തിലാണിത്.

കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വർധിപ്പിച്ചു

കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വർധിപ്പിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവീസ് പെൻഷൻകാർക്ക് 2019 പെൻഷൻ പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.

ഡോ. അജയകുമാർ കിഫ്ബി സ്വതന്ത്ര അം​ഗം

മുൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡോ. അജയകുമാറിനെ കിഫ്ബിയിലെ സ്വതന്ത്ര അം​ഗമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ

പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി ടി. ഹരികൃഷ്ണനെ നിയമിക്കാൻ തീരുമാനിച്ചു.

ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ) ഡയറക്ടറായി ഡോ. ടി. ടി. സുനിലിനെ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കും. നിലവിൽ ആറ്റിങ്ങലിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനിയറിംഗ് കോളജിലെ പ്രൊഫസറാണ് അദ്ദേഹം.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ ആറ് അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയും ഒരു ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയും ഒരു വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ സൃഷ്ടിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinettaluk level adalath
News Summary - The cabinet decided to hold official meetings to settle the pending grievances at the taluk level adalam.
Next Story