ക്വാർട്ടേഴ്സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി
text_fieldsRepresentational image
കുമ്പള: ക്വാർട്ടേഴ്സ് ഉടമയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് ശനിയാഴ്ച സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നാലു ദിവസമായി തോമസിനെ കാണാതായിട്ട്. സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ടാങ്കിന്റെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടതും പിന്നീട് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തിയതും. 12 പവന്റെ സ്വര്‍ണ്ണാഭരണം തോമസ് സാധാരണയായി ധരിക്കാറുണ്ടായിരുന്നു. കൈയില്‍ മോതിരവും ധരിക്കാറുണ്ട്. കിണര്‍ വെള്ളത്തിന്റെ ആഴം പരിശോധിക്കുന്ന ജോലിയാണ് തോമസിന്.
കാസര്‍കോട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

