Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാനൂർ കസ്റ്റഡി മരണം:...

താനൂർ കസ്റ്റഡി മരണം: കേസ്​ ഇന്ന്​ സി.ബി.ഐക്ക്​ കൈമാറിയേക്കും

text_fields
bookmark_border
താനൂർ കസ്റ്റഡി മരണം: കേസ്​ ഇന്ന്​ സി.ബി.ഐക്ക്​ കൈമാറിയേക്കും
cancel

മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസ്​ ക്രൈംബ്രാഞ്ച്​ അന്വേഷണ സംഘത്തിൽനിന്ന്​ സി.ബി.ഐക്ക്​ കൈമാറുന്നു. വെള്ളിയാഴ്ച രാവിലെ അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട ഫയലുകൾ സി.ബി.ഐ ഉദ്യോഗസ്ഥർക്ക്​ നൽകുമെന്നാണ്​ സൂചന. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റാണ്​ കേസ്​ ഏറ്റെടുക്കുന്നത്​. ഫയലുകൾ പരിശോധിച്ച്​ കേസ്​ ഏറ്റെടുക്കുന്നതിന്‍റെ ​നടപടികൾ സി.ബി.​ഐ ഉടൻ ആരംഭിക്കുമെന്നാണ്​ വിവരം.

കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റിപ്പോർട്ടുകളുമായി വ്യാഴാഴ്ച രാത്രിയാണ് മലപ്പുറത്തുനിന്ന്​​ ക്രൈംബ്രാഞ്ച്​ സംഘം തിരുവനന്തപുരത്തേക്ക്​ പുറപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെതന്നെ ബന്ധപ്പെട്ട രേഖകൾ സി.ബി.ഐ ഓഫിസിലെത്തിക്കും. കഴിഞ്ഞ ദിവസം​ ​ഹൈകോടതി കേസ്​ ഉടൻ സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്​ കേസ്​ കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയത്​. കേസ്​ സി.ബി.ഐക്ക് കൈമാറുമെന്ന്​​ ആഗസ്റ്റ്​ ഒമ്പതിന്​ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്രയും ദിവസം പിന്നിട്ടിട്ടും കാ​ര്യമായ തുടർനടപടി ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു കുടുംബം കോടതിയെ സമീപിച്ചത്​.

നേര​േത്ത ഹൈകോടതി ഇടപെടലിനു പിന്നാലെ പൊലീസിന്‍റെ ഡാൻസാഫ്​ സംഘത്തിലെ നാല്​ ഉദ്യോഗസ്ഥരെ പ്രതിചേർത്ത്​ ക്രെംബ്രാഞ്ച്​ പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. ഇവരെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ്​ ചെയ്തിട്ടില്ല. കേസിൽ പ്രതികളായ പൊലീസുകാർ മഞ്ചേരി ജില്ല സെഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരു​​​ന്നെങ്കിലും അപേക്ഷ പരിഗണിക്കുന്നത്​ ഈ മാസം 20ലേക്ക്​ ​മാറ്റിയിട്ടുണ്ട്​. കേസ്​ സി.ബി.ഐ ഏറ്റെടുത്തതിന് ശേഷമായിരിക്കും കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുക. കേസ്​ സി.ബി.ഐ ഏറ്റെടുക്കുന്നപക്ഷം തുടർനടപടി സി.ബി.ഐ കോടതിക്ക്​ കീഴിലായിരിക്കും പരിഗണിക്കുക. ആഗസ്റ്റ്​ 26നാണ്​ അന്വേഷണസംഘം നാല്​ പൊലീസ്​ ഉദ്യോഗസ്ഥരെ പ്രതിചേർത്ത്​ കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചത്​.

ജൂലൈ 31നാണ്​ ലഹരിക്കേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ആഗസ്റ്റ്​ ഒന്നിന്​ പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ ജി​ഫ്രി മരിച്ചു. താമിറിന്റെ മരണത്തിന്​ മർദനം കാരണമായിട്ടുണ്ടെന്ന്​ പോസ്റ്റ്​​മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ എട്ട്​ പൊലീസ്​ ഉദ്യോഗസ്ഥർ സസ്​പെൻഷനിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Custodial DeathTanurCBI
News Summary - Tanur Custodial Death: The case may be handed over to CBI today
Next Story