സ്വപ്ന മദ്യത്തിനു വേണ്ടി തന്നെ വിളിച്ചിട്ടുണ്ട്; എൻെറ അകന്ന ബന്ധുവാണ് -ബിജു രമേശ്
text_fieldsതിരുവനന്തപുരം: നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്‍റെ അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. അച്ഛന്റെ സെക്കൻഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന. അച്ഛന്റെ മരണവാർത്ത അറിയിച്ചിരുന്നു. പിതാവിന്‍റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
സ്വപ്ന സുരേഷ് എന്നെയും ഞാൻ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. എംബസിയിൽ ഉള്ളവർക്ക് കുറച്ച് ബോട്ടി കിട്ടുമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പി.ആർ.ഒ.വന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി.
എന്നാൽ സ്വർക്കടത്തുമായോ അത്തരത്തിലുള്ള പ്രവർത്തനങ്ങളുമായോ തനിക്ക് യാതൊരു വിധ ബന്ധങ്ങളുമില്ലെന്നും ബിജു രമേശ് പറഞ്ഞു. സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ബിജു രമേശ്.