Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്ന...

സ്വപ്ന ‘അമ്പിളിക്കല’യിൽ; 27ാമത്തെയാൾ

text_fields
bookmark_border
സ്വപ്ന ‘അമ്പിളിക്കല’യിൽ; 27ാമത്തെയാൾ
cancel

തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ.​ഐ.​എ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത സ്വ​പ്ന സു​രേ​ഷി​നെ തൃ​ശൂ​രി​ൽ ന​ഗ​ര​ത്തി​ലെ കോ​വി​ഡ് കെ​യ​ർ സ​​െൻറ​റാ​യ ‘അ​മ്പി​ളി​ക്ക​ല’ ഹോ​സ്​​റ്റ​ലി​ലെ​ത്തി​ച്ചു. വൈ​കീ​ട്ട് 7.10ഓ​ടെ​യാ​ണ് ഇ​വി​ടെ​യെ​ത്തി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വ​രും​വ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം കൊ​ച്ചി​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രെ തൃ​ശൂ​രി​ലെ​ത്തി​ച്ച​ത്.

എ​ൻ.​ഐ.​എ​യു​ടെ വാ​ഹ​ന​ത്തി​ൽ മൂ​ന്ന് പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​യോ​ടെ​യാ​ണ് സ്വ​പ്ന​യെ ഇ​വി​ടെ​യെ​ത്തി​ച്ച​ത്. ക​റു​ത്ത ഷാ​ളു​പ​യോ​ഗി​ച്ച് ത​ല​യും മു​ഖ​വും മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ന​ത്ത പൊ​ലീ​സ് സേ​ന​യെ ഹോ​സ്​​റ്റ​ൽ പ​രി​സ​ര​ത്ത് വി​ന്യ​സി​പ്പി​ച്ചി​രു​ന്നു. മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ലെ ഫാ​ത്തി​മ ന​ഗ​റി​ലാ​ണ് 60 മു​റി​ക​ളു​ള്ള അ​മ്പി​ളി​ക്ക​ല ഹോ​സ്​​റ്റ​ൽ. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​മാ​യി​രു​ന്നു. അ​ടു​ത്താ​ണ് റി​മാ​ൻ​ഡി​ലാ​വു​ന്ന​വ​രെ കോ​വി​ഡ് ഫ​ലം വ​രും​വ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള കെ​യ​ർ സ​​െൻറ​റാ​ക്കി മാ​റ്റി​യ​ത്.

വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യ 23 പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ലെ 27ാമ​ത്തെ​യാ​ളാ​ണ് സ്വ​പ്ന. ഇ​വ​ർ​ക്ക് ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​ള്ള ഗു​ളി​ക കൈ​മാ​റി. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യാ​ൽ സ്വ​പ്ന​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. നെ​ഗ​റ്റി​വാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഫ​ലം തി​ങ്ക​ളാ​ഴ്ച ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്​. 

Latest Video:

Show Full Article
TAGS:kerala news 
News Summary - swapna suresh 27th person to ambilikkala -kerala news
Next Story