Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിബിൽ സ്കോർ കുറവെന്ന...

സിബിൽ സ്കോർ കുറവെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
സിബിൽ സ്കോർ കുറവെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന ഉത്തരവിന്​ സ്​റ്റേ
cancel

കൊച്ചി: സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ. പിതാവിന്‍റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിങ്​ വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹരജിയിലുണ്ടായ സിംഗിൾബെഞ്ച്​ ഉത്തരവാണ്​ സ്​റ്റേ ചെയ്തത്​.

ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ​ ഇടക്കാല ഉത്തരവാണിത്.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച് വായ്പയായി 4.07 ലക്ഷം രൂപ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ്​ എസ്.ബി.ഐ അപ്പീൽ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education loancibil score
News Summary - Stay on order not to deny education loan on the ground of low CIBIL score
Next Story