Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് ബാറിലെ...

മരട് ബാറിലെ വെടിവെപ്പ്; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

text_fields
bookmark_border
kanthari bar 8976
cancel

മരട് (കൊച്ചി): കുണ്ടന്നൂരിലെ ബാർ ഹോട്ടലില്‍ വെടിയുതിർത്ത്​ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും.

ഹോട്ടല്‍ ഓജീസ് കാന്താരി ബാറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നരയോടെയാണ്​ സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേര്‍ മദ്യപിച്ചതിന്‍റെ പണം നൽകിയശേഷം തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. പിന്നീട് ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി പോയി. ഒരു പ്രകോപനവുമില്ലാതെയാണ്​ വെടിവെച്ചതെന്നും ഹോട്ടല്‍ ജീവനക്കാർ പൊലീസിന്​ മൊഴി നൽകി.

പിന്നീട് ഇരുവരെയും ആലപ്പുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അര്‍ധരാത്രിയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.

പകൽ നടന്ന സംഭവം രാത്രി ഏഴ്​ മണിയോടെയാണ് ബാർ അധികൃതർ​ അറിയിച്ചതെന്ന്​ പറഞ്ഞ പൊലീസ്, ബാർ താല്‍ക്കാലികമായി അടക്കാൻ നിർദേശിച്ചിരുന്നു. പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന്​ വെടിയുതിര്‍ത്തവരുടെ ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചു. ഇന്ന്​ ഫോറന്‍സിക് സംഘം പരിശോധന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maradu Bar shooting
News Summary - Shooting at Maradu Bar; case of attempted murder against the accused
Next Story