Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമ’ത്തിന് സ്‌കൂൾ...

‘മാധ്യമ’ത്തിന് സ്‌കൂൾ കലോത്സവ മാധ്യമ പുരസ്‌കാരം; പി. അഭിജിത്ത് മികച്ച ഫോട്ടോഗ്രാഫർ

text_fields
bookmark_border
‘മാധ്യമ’ത്തിന് സ്‌കൂൾ കലോത്സവ മാധ്യമ പുരസ്‌കാരം; പി. അഭിജിത്ത് മികച്ച ഫോട്ടോഗ്രാഫർ
cancel

തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ‘മാധ്യമം’ മലപ്പുറം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്. കലോത്സവം കാണാനെത്തിയ ജർമൻകാരികളായ മിഷയും റോസിയും മൂകാഭിനയ മത്സരാർഥികൾക്കൊപ്പം സെൽഫിയെടുക്കുന്ന ‘കളറാണ് മക്കളേ’ എന്ന ചിത്രത്തിനാണ് പുരസ്കാരം.

20,000 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോഴിക്കോട് നടക്കാവ് സ്വദേശികളായ ബാലകൃഷ്ണൻ- ലക്ഷ്മി ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭില. മക്കൾ: ഗാഥ, ഗൗതം.


മറ്റു പുരസ്കാര ജേതാക്കൾ

അച്ചടി മാധ്യമം (മലയാളം): മികച്ച റിപ്പോർട്ടർ: എ.കെ. ശ്രീജിത്ത് (മാതൃഭൂമി) 'ആദിവാസി ഇപ്പോഴും അഘോഷത്തിന് പുറത്തു തന്നെ', മികച്ച ഫോട്ടോഗ്രാഫർ: പി. അഭിജിത്ത് (മാധ്യമം) ' കളറാണ് മക്കളെ', ജൂറിയുടെ പ്രത്രേക പരാമർശം: നിതീഷ് കൃഷ്ണൻ (സുപ്രഭാതം) ' ഒരു കുഞ്ഞിടം മതി', മികച്ച സമഗ്ര കവറേജ്: മലയാള മനോരമ, ദേശാഭിമാനി. മികച്ച കാർട്ടൂൺ: ടി.കെ. സുജിത് (കേരള കൗമുദി) ' കസേരയിലിരുന്ന് കുട്ടിയുടെ മുദ്ര ശ്രദ്ധിക്കുന്നത് ജഡ്ജസ്… മേശപ്പുറത്തിരുന്ന് ജഡ്ജസിന്റെ മുദ്ര ശ്രദ്ധിക്കുന്നത് വിജിലൻസ്'.

അച്ചടി മാധ്യമം (ഇംഗ്ലീഷ്): മികച്ച സമഗ്ര കവറേജ്: ദി ഹിന്ദു. മികച്ച റിപ്പോർട്ടർ: പൂജ നായർ പി. (ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ്) “Braving Diabetes, 17 year old dances her way to glory”. മികച്ച ക്യാമറമാൻ: ഇ. ഗോകുൽ (ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ്) “A former participant intracting with her former Guru in Ottan Thullal”.

ദൃശ്യ മാധ്യമം: മികച്ച റിപ്പോർട്ടർ : റിയാസ് കെ.എം.ആർ. (കേരള വിഷൻ ന്യൂസ്) 'രോഗത്തെയും കട ബാധ്യതയെയും അതിജീവിച്ചു സുനുവിന്റെ നടന വിസ്മയം', മികച്ച ക്യാമറമാൻ: രാജേഷ് തലവോട് (അമൃത ടി.വി.) 'ഉത്തര', മികച്ച സമഗ്ര കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്.

ഓൺലൈൻ മീഡിയ: മികച്ച സമഗ്ര കവറേജ് - കൈരളി ഓൺലൈൻ, ദി ഫോർത്ത്

ശ്രവ്യ മാധ്യമം: റെഡ് എഫ്.എം റേഡിയോ.

Show Full Article
TAGS:madhyamamschool kalolsavam
News Summary - school kalolsavam awards: best photographer award for Madhyamam
Next Story