Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസച്ചിദാനന്ദന്...

സച്ചിദാനന്ദന് എം.എന്‍.വിജയന്‍ പുരസ്കാരം

text_fields
bookmark_border
സച്ചിദാനന്ദന് എം.എന്‍.വിജയന്‍ പുരസ്കാരം
cancel

കൊടുങ്ങല്ലൂര്‍: പ്രഫ. എം.എന്‍.വിജയന്‍െറ സ്മരണാര്‍ഥം മതിലകം കളരിപറമ്പ് ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം കവി സച്ചിദാനന്ദന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സമ്മാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച വൈകീട്ട് അഞ്ചിന് കളരിപറമ്പില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി.ടൈസന്‍ എം.എല്‍.എ, ഡോ. സുനില്‍ പി.ഇളയിടം ,സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും, ജനപ്രതിനിധികളും പങ്കെടുക്കും. 50,000 രൂപയും, ശില്‍പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന  ഫാഷിസത്തിനെതിരെ നിരന്തരം പോരാടുന്ന  എഴുത്തുകാരനും പ്രഭാഷകനുമായ സച്ചിദാനന്ദന് ഈ പുരസ്കാരം നല്‍കുന്നതിലൂടെ പ്രഫ. എം.എന്‍. വിജയന്‍ കൂടുതല്‍ ബഹുമാനിതനായി മാറുകയാണെന്നും വായനശാല പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഫാഷിസത്തിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാംസ്കാരിക മേഖലക്ക് സച്ചിദാനന്ദന്‍െറ ഇടപെടല്‍ വലിയ ഉത്തേജനമാണ് നല്‍കിയിട്ടുള്ളതെന്നും പുരസ്കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ക്ക് പുരസ്കാര നിര്‍ണയം കരുത്താകുമെന്ന് കരുതുന്നതായും  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം.എസ്. ദിലീപ്, ടി.എസ്. സജീവന്‍ മാസ്റ്റര്‍, സോമന്‍ താമരകുളം, പി.പി. സിജിത്ത് എന്നിവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satchidanandan-K.jpg
News Summary - Satchidanandan-K.jpg
Next Story