Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിനൊപ്പം ശബരിമല...

പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ്​ തടഞ്ഞു

text_fields
bookmark_border
പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ്​ തടഞ്ഞു
cancel

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പിതാവിനൊപ്പം എത്തിയ 12 വയസുകാരിയെ പൊലീസ് പമ്പയിൽ വെച്ച്​ തടഞ്ഞു. തമിഴ്‌ന ാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ ആധാർ കാർഡ്​ പരിശോ ധിച്ച വനിതാ പൊലീസ്​ കുട്ടിയെ കൺട്രോൾ റൂമിലേക്ക്​ കൊണ്ട​ുപോയി. ശേഷം പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിട്ടു.

10 നും 50 വയസിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് പമ്പയിൽ നിന്നുതന്നെ പരിശോധിച്ച ശേഷമാണ്​ ഭക്തരെ കടത്തിവിടുന്നത്​.

യുവതീ പ്രവേശന വിധിയിൽ സ്​റ്റേ ഇല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നായി നിരവധി സ്​ത്രീകൾ ദർശനത്തിനായി എത്തുന്നുണ്ട്​. തിങ്കളാഴ്​ച ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിലെ മൂന്നു സ്​ത്രീകളെ പൊലീസ്​ തിരിച്ചയച്ചിരുന്നു. ഞായറാഴ്​ച ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നും പത്തോളം യുവതികളാണ്​ എത്തിയത്​. ഇവരെയും പൊലീസ്‌ പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala NewsSabarimala vedict
News Summary - Sabarimala : 12 year girl stopped by police at Pamba - Kerala news
Next Story