Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരവീന്ദ്രൻ പട്ടയം:...

രവീന്ദ്രൻ പട്ടയം: കാരണക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കുറ്റം ആവർത്തിക്കും -ഹൈകോടതി

text_fields
bookmark_border
highcourt
cancel
Listen to this Article

കൊച്ചി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതുകൊണ്ടുമാത്രം കാര്യമി​ല്ലെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുത്തില്ലെങ്കിൽ കുറ്റം ആവർത്തിക്കപ്പെടുമെന്നും ഹൈകോടതി. ഇത്തരമൊരു വീഴ്ചയുടെ കാരണക്കാർ ആരെന്ന്​ കണ്ടെത്തണം. എങ്ങനെയാണ് ഇത്തരത്തിൽ പട്ടയം നൽകാൻ കഴിഞ്ഞതെന്ന്​ പരിശോധിക്കണമെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ വാക്കാൽ നിർദേശിച്ചു. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനെതിരെ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ ഉൾപ്പെടെ നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ്​ കോടതി ഇക്കാര്യം പരാമർശിച്ചത്​.

രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ സർക്കാർ അടിസ്ഥാനമാക്കിയ വിദഗ്‌ധ സമിതി റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തി വിശദീകരണം നൽകാൻ നേരത്തേ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്​. സർക്കാർ ഇതിനായി സമയം തേടിയതിനെത്തുടർന്ന് ഹരജികൾ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹരജിക്കാരുടെ പട്ടയങ്ങൾ റദ്ദാക്കുന്നതും കോടതി തടഞ്ഞിരുന്നു. ഈ ഇടക്കാല ഉത്തരവിന്‍റെ കാലാവധി കേസ്​ വീണ്ടും പരിഗണിക്കുന്നതുവരെ നീട്ടുകയും ചെയ്തു.

ഭൂപതിവുചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ജനുവരി 18ന് പുറപ്പെടുവിച്ച ഉത്തരവ്​ ​ചോദ്യം ചെയ്താണ്​ ഹരജികൾ. റവന്യൂ വകുപ്പ് നേരത്തേ നിയോഗിച്ച അഞ്ചംഗ സംഘം നാലു വർഷം നീണ്ട പഠനത്തിനൊടുവിലാണ് രവീന്ദ്രൻ പട്ടയങ്ങൾ ഭൂപതിവുചട്ടങ്ങൾക്കും 1977ലെ കണ്ണൻദേവൻ ഹിൽ ചട്ടങ്ങൾക്കും വിരുദ്ധമായാണ് നൽകിയതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtRaveendran Deed
News Summary - Raveendran Deed: If no action is taken against the culprits, the crime will be repeated - High Court
Next Story