Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ: വരുമാനത്തിലും...

റെയിൽവേ: വരുമാനത്തിലും യാത്രക്കാരിലും മുന്നിൽ തിരുവനന്തപുരം, രണ്ടാമത്​ എറണാകുളം

text_fields
bookmark_border
Vande Bharat Express
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രൽ സ്​റ്റേഷൻ ഒന്നാമത്. 2022-2023 വർഷത്തെ കണക്ക്​ പ്രകാരം 215.95 കോടിയാണ്​ സെൻട്രൽ സ്​റ്റേഷന്‍റെ വരുമാനം. 1.09 കോടി (10908300) യാത്രക്കാരാണ്​ ഇക്കാലയളവിൽ സ്​റ്റേഷനിലെത്തിയത്​. 29886 യാത്രക്കാരാണ്​ പ്രതിദിനം തമ്പാനൂരിനെ ആ​ശ്രയിക്കുന്നത്​. ​​പ്രതിദിന വരുമാനം 59.16 ലക്ഷം (5916683) രൂപയും. യാത്രക്കാരിലും വരുമാനത്തിലും രണ്ടാമത്​ എറണാകുളം ജങ്​ഷനാണ്​. 213 കോടിയാണ്​ (2134368310) എറണാകുളം സ്​റ്റേഷന്‍റെ വരുമാനം. 73.18 ലക്ഷം (7318252) യാത്രക്കാരാണ്​ ഇക്കാലയളവിലെ എറണാകുളം ജങ്​ഷൻ സ്​റ്റേഷനെ ആശ്രയിക്കുന്നത്​​. പ്രതിദിനം സ്​റ്റേഷനിലെത്തുന്നത് 20050 യാത്രക്കാരാണ്​. ഇതുവഴിയുള്ള പ്രതിദിന വരുമാനം 58.47 ലക്ഷം (5847584) രൂപയും. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട്​ സ്​റ്റേഷനിൽ​ 9798236 യാത്രക്കാരാണ്​ കഴിഞ്ഞ വർഷം വന്നുപോയത്​. 147 (1474064050) കോടിയാണ്​ വാർഷിക വരുമാനം.

നാലാമത്​ തൃശൂരാണ്​, വരുമാനം134 കോടി (1346198702) രൂപ​. 58.58 ലക്ഷം (5871287) യാത്രക്കാർ കഴിഞ്ഞ വർഷം സ്​റ്റേഷനെ ആ​​ശ്രയിച്ചു. തിരുവനന്തപുരം ജില്ലയിലെ അകത്തുമുറി സ്​റ്റേഷനാണ്​ വരുമാനപട്ടികയിൽ ഏറ്റവും താഴെ. കഴിഞ്ഞ വർഷം ആകെ 2984 യാത്രക്കാരാണ്​ അകത്തുമുറി സ്​റ്റേഷനെ ആശ്രയിച്ചത്​. 89000 രൂപയാണ്​ ആകെ വരുമാനം. പ്രതിദിനം എട്ട്​ യാത്രക്കാരാണ്​ ഇവിടെയെത്തുന്നത്​. പ്രതിദിന വരുമാനം 244 രൂപയും.

യാ​ത്രക്കൂലി ​ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം തിരുവനന്തപുരം റെയിൽവേ ഡിവിഷൻ​ മാത്രം 1397 കോടിയുടെ വരുമാനം നേടിയിരുന്നു. ചരക്ക്​ നീക്കം വഴി ഇക്കാലയളവിൽ 26.63 കോടിയും വരുമാനമുണ്ടായി. ശബരിമല തീര്‍ഥാടനം, ക്രിസ്​മസ്, പുതുവത്സരം, പൊങ്കല്‍ ഉത്സവം എന്നിവയോടനുബന്ധിച്ചുള്ള തിരക്ക്​ കണക്കിലെടുത്ത്​ 125 സ്​പെഷൽ ട്രെയിനുകള്‍ സര്‍വിസ് നടത്തിയിരുന്നു.

വരുമാനകാര്യത്തിലും കലക്ഷനിലും മുന്നിലുള്ള 13 സ്​​റ്റേഷനുകൾ

സ്​​റ്റേഷൻ വരുമാനം (രൂപ) യാ​ത്രക്കാർ

തിരുവനന്തപുരം 2159589198 10908300

എറണാകുളം ജങ്​. 2134368310 7318252

തൃശൂർ 1346198702 5871287

പാലക്കാട്​ ജങ്​. 1031445197 4045183

എറണാകുളം ടൗൺ 972428865 2954910

കണ്ണൂർ 870610397 6038886

കൊല്ലം 848380845 6704147

ആലുവ 727233064 3464482

കോട്ടയം 677789875 3263160

ചെങ്ങന്നൂർ 546848183 2152716

ഷൊർണൂർ 524041093 2936075

കായംകുളം 505889627 2380331

കൊച്ചുവേളി 462818180 946722


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayrevenue
News Summary - Railway: Thiruvananthapuram is first in terms of revenue and passengers, followed by Ernakulam
Next Story