Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം പദ്ധതിക്കായി...

വിഴിഞ്ഞം പദ്ധതിക്കായി കരിങ്കൽ ഖനനം: പ്രദേശവാസികൾക്ക്​ തടസമില്ലാത്ത വിധം പ്രവർത്തിക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
വിഴിഞ്ഞം പദ്ധതിക്കായി കരിങ്കൽ ഖനനം: പ്രദേശവാസികൾക്ക്​ തടസമില്ലാത്ത വിധം പ്രവർത്തിക്കാമെന്ന്​ ഹൈകോടതി
cancel

​കൊച്ചി: പ്രദേശവാസികളുടെ സാധാരണ ജീവിതത്തിന്​ തടസ്സമുണ്ടാക്കാത്ത വിധം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്​ വേണ്ട കരിങ്കല്ല്​ ഖനനം ചെയ്ത്​ നിർമാണ സ്ഥലത്ത്​ എത്തിക്കാമെന്ന്​ ഹൈകോടതി. ക്വാറി പ്രവർത്തനത്തിനോ കരിങ്കൽ നീക്കത്തിനോ തടസ്സമുണ്ടായാൽ പരാതി​പ്പെടാമെന്നും പരാതി ലഭിച്ചാൽ മതിയായ പൊലീസ്​ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ്​ അനു ശിവരാമൻ ഉത്തരവിട്ടു. പദ്ധതിക്ക്​ ആവശ്യമായ കരിങ്കൽ ഖനനവും ചരക്കുനീക്കവും തടയുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ചൂണ്ടിക്കാട്ടി ജില്ല കലക്ടർ, തിരുവനന്തപുരം ജില്ല പൊലീസ്​ മേധാവി, ആറ്റിങ്ങൽ ഡിവൈ.എസ്​.പി, വെഞ്ഞാറമൂട്​ സി.ഐ എന്നിവരെയും 10 വ്യക്തികളെയും എതിർകക്ഷികളാക്കി അദാനി വിഴിഞ്ഞം ​പോർട്ട്​ പ്രൈവറ്റ്​ ലിമിറ്റഡ് നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

പദ്ധതിക്ക്​ ആവശ്യമായ കരിങ്കൽ ഖനനത്തിനും നിർമാണ സ്ഥലത്ത്​ അവ എത്തിക്കാനും മതിയായ അനുമതികൾ ലഭിച്ചതാണെങ്കിലും ചില പ്രദേശവാസികൾ തടയുന്നു​വെന്നായിരുന്നു​ ഹരജിയിലെ ആരോപണം. കരാറുകാരുടെയും ജീവനക്കാരുടെയും ജീവനും യ​ന്ത്രസാമഗ്രികൾക്കും ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ഗതാഗതത്തിനും ഭീഷണിയുണ്ടെന്നും പൊലീസ്​ സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. അതേസമയം, ഖനനം നടത്തുന്നതിലും അവ പദ്ധതി പ്രദേശത്തേക്ക്​ നീക്കുന്നതിലും തങ്ങൾക്ക്​ എതിർപ്പില്ലെന്നും ലോഡുമായി ലോറികൾ പഞ്ചായത്ത്​ റോഡിലൂടെ രാപ്പകൽ തലങ്ങും വിലങ്ങും പായുന്നത്​ കുട്ടികളടക്കം നാട്ടുകാരുടെ ജീവന്​ ഭീഷണിയാണെന്നും ഇത്​ നിർത്തണമെന്ന ആവശ്യമാണ്​ ഉന്നയിക്കുന്നതെന്നും എതിർകക്ഷികളായ പ്രദേശവാസികൾ അറിയിച്ചു. രാത്രി വാഹനമോടിക്കാൻ കരാറുകാർക്ക്​ അനുമതി ലഭിച്ചിട്ടില്ലെങ്കിലും റോഡ്​ അവർ കുത്തകയാക്കിയിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം പരാതികളില്ലെന്നും ഉണ്ടായാൽ ഉചിത നടപടി സ്വീകരിക്കാൻ തയാറാണെന്നും ഹരജിക്കാർ വ്യക്തമാക്കി.

എല്ലാ അനുമതികളോടെയും നടത്തുന്നതായതിനാൽ ക്വാറി പ്രവർത്തനമോ ലോഡുമായി പോകുന്ന ലോറികൾ തടയുന്നതോ അനുവദിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. അതേസമയം, റോഡിലെ സുരക്ഷ സംബന്ധിച്ച്​ പ്രദേശവാസികൾ ഉയർത്തുന്ന ആശങ്കയും പരിഗണിക്കേണ്ടതുണ്ട്​. തങ്ങളുടെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിൽ പ്രദേശവാസികളുടെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സാധാരണ ജീവിതത്തിന്​ ഒരു തരത്തിലുള്ള ഭീഷണിയോ തടസ്സമോ ഉണ്ടാക്കില്ലെന്നും ഹരജിക്കാർ ഉറപ്പുനൽകി. തുടർന്ന്​ ഹരജിക്കാരുടെ ഉറപ്പ്​ രേഖപ്പെടുത്തിയ കോടതി, ക്വാറി പ്രവർത്തനത്തിന്​ തടസ്സമുണ്ടായാൽ മതിയായ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ വ്യക്തമാക്കി ഹരജി തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam projectHigh Court
News Summary - Quarrying of gravel for Vizhinjam project: High Court allows local residents to work without hindrance
Next Story