Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​വൺ സീറ്റ്​...

പ്ലസ്​വൺ സീറ്റ്​ പ്രശ്നം: വിട്ടുവീഴ്ചയി​ല്ലെന്ന്​ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: പ്ലസ്​വൺ സീറ്റു പ്രശ്​നത്തിൽ സർക്കാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന്​ മുസ്​ലിംലീഗ്​ ദേശീയ ജന. സെക്രട്ടറി പി​.കെ. കുഞ്ഞാലിക്കുട്ടി. കലക്ടറേറ്റ്​ പടിക്കൽ മുസ്​ലിം ലീഗ്​ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഴ്​ വർഷം ഭരിച്ചിട്ടും ഇടതുസർക്കാർ ആവശ്യമായ ബാച്ചുകളോ സ്ഥാപനങ്ങളോ അനുവദിച്ചിട്ടില്ല. കാലാകാലം സീറ്റെണ്ണംകൂട്ടിയും താൽകാലിക ബാച്ച്​ അനുവദിച്ചുമാണോ പ്രശ്​നം പരിഹരിക്കേണ്ടത്​.

ഇത്​ എന്ത്​ ഏർപ്പാടാണ്​. മലബാറിലെ കുട്ടികൾ പഠിക്കണ്ട എന്നാണോ സർക്കാറിന്‍റെ ഭാവം​. നികുതിദായകരല്ലേ ഇവിടെയുള്ളവർ. വേറെ എല്ലാത്തിനും സർക്കാറിന്‍റെ പക്കൽ കാശുണ്ട്​. പ്ലസ്​വൺ വിഷയം വരുമ്പോൾ മാത്രം പണമില്ല.

കാർത്തികേയൻ കമീഷൻ റിപ്പോർട്ട്​ പുറത്തുവിട്ടാൽ സർക്കാർ തയ്യാറാകണം. പുറത്തുവിട്ടാൽ ചർച്ചയാകും എന്നതിനാലാണ്​ കമീഷൻ റിപ്പോർട്ട്​ പൂഴ്ത്തിവെക്കുന്നത്​. സർക്കാർ അനങ്ങാപ്പാറ നയം തിരുത്താൻ തയ്യാറായില്ലെങ്കിൽ സമരം ശക്​തമാക്കുമെന്ന്​ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ്​ നൽകി. അഷ്റഫ്​ കോക്കൂർ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyPlus one seat
News Summary - Plus one seat issue there is no compromise says Kunhalikutty
Next Story