Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശിക്കെതിരെ കൂടുതൽ...

ശശിക്കെതിരെ കൂടുതൽ നടപടിയില്ല; പാർട്ടി തീരുമാനം കേന്ദ്രകമ്മിറ്റി ശരിവെച്ചു

text_fields
bookmark_border
ശശിക്കെതിരെ കൂടുതൽ നടപടിയില്ല; പാർട്ടി തീരുമാനം കേന്ദ്രകമ്മിറ്റി ശരിവെച്ചു
cancel

തിരുവനന്തപുരം: ഡി.വൈ.എഫ്​.​െഎ വനിതാ നേതാവി​​​െൻറ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എക്കെതിരെ കൂടുതൽ നടപടിയി ല്ല. ശശിയെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​ത സംസ്ഥാന നേതൃത്വത്തി​​​െൻറ തീരുമാനം സി.പി.എം കേന്ദ്ര കമ്മിറ്റി ശ രിവെച്ചു. ശശിക്കെതിരായ നടപടി പര്യാപ്​തമല്ലെന്ന്​ കാട്ടി പരാതിക്കാരിയായ സ്​ത്രീയും വി.എസ്​ അച്യുതാനന്ദനും സി. പി.എം കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിരുന്നു.

പാർട്ടിയുടെ സംഘടനാ സംവിധാനം അനുസരിച്ച്​ ശശിക്കെതിരെ സ്വീകരിച്ചത്​ പരമാവധി ശിക്ഷയാണെന്നും ആറ്​ ശിക്ഷാ നടപടികളിൽ ഏറ്റവും കാഠിന്യമേറിയതാണ്​ ശശിക്കെതിരെ സ്വീകരിച്ചതെന്നും അതുകൊണ്ട്​ കൂടുതൽ ശിക്ഷ നൽകേണ്ടതില്ലെന്ന പൊതുനിലപാടിലായിരുന്നു​ എല്ലാവരും.

ഇൗ വിഷയത്തിൽ കാര്യമായ ചർച്ചകളോ വാദപ്രതിവാദങ്ങളോ കമ്മിറ്റിയിൽ ഉണ്ടായില്ല. മറിച്ച്​ സംസ്ഥാന കമ്മിറ്റിയുടെ നടപടിക്ക്​ അംഗീകാരം നൽകുകയാണ്​ ഉണ്ടായത്​. സംസ്ഥാന കമ്മിറ്റി ഇൗ വിഷയത്തിൽ കൈ​കൊണ്ട നടപടി കേന്ദ്രത്തോട്​ വിശദീകരിക്കുകയായിരുന്നു. ശശിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പാർട്ടി പി.കെ ശ്രീമതിയെയും എ.കെ ബാലനെയും ഉൾപെടുത്തി അന്വേഷണ സമിതി രൂപീകരിച്ചിരുന്നു.

അതേസമയം, കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതികരിക്കാനില്ല എന്ന നിലപാടിലാണ്​ പീഡനത്തിനിരയായ ഡി.വൈ.എഫ്​.​െഎ പ്രവർത്തക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newspk sasipk sasi mlaPK Sasi Case
News Summary - PK Sasi Suspension -Kerala news
Next Story