Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതനിരപേക്ഷത...

മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം –പിണറായി

text_fields
bookmark_border
മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം –പിണറായി
cancel

തൃശൂര്‍: മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത ഉലമ സമ്മേളന സമാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മൊത്തത്തില്‍ ബാധിച്ച ജീര്‍ണതകള്‍ ചെറുപ്പക്കാരെയും പിടികൂടിയിട്ടുണ്ടെന്നും ഇത് അരക്ഷിതാവസ്ഥയിലേക്കും തീവ്രവാദത്തിലേക്കും മാറാതിരിക്കാന്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ക്രിയാത്മക ഇടപെടല്‍ വേണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സൈനുല്‍ ആബിദ് ബാഫഖി, ഡോ. ആദില്‍ ഫലാഹ് (കുവൈത്ത്), ശൈഖ് അല്‍ കന്ദരി (കുവൈത്ത്), സയ്യിദ് ജാമി അശ്റഫ് ജീലാനി (സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ മെമ്പര്‍), പൊന്മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍. അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - pinarayi vijayan
Next Story