Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ മത്സരിക്കും; രണ്ടുലക്ഷം വോട്ടിന്​ വിജയിക്കും- പി.സി.ജോർജ്​

text_fields
bookmark_border
പത്തനംതിട്ടയിൽ മത്സരിക്കും; രണ്ടുലക്ഷം വോട്ടിന്​ വിജയിക്കും- പി.സി.ജോർജ്​
cancel

കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന്​ വീണ്ടും പി.സി. ജോർജ്​. ഏതു മുന്നണി പിന്തുണച്ചാലും സ്വീകരിക്കും. ആ രുടെ വോട്ടും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച മുമ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിൻവാ ങ്ങുകയും ചെയ്ത ജോർജ്, കോൺഗ്രസ്​ വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരിക്കുമെന്ന്​ ശനിയാഴ്​ച വാർത്തസമ് മേളനത്തിൽ പ്രഖ്യാപിച്ചത്​.

യു.ഡി.എഫുമായി സഹകരിച്ചുപോകാമെന്ന കോൺഗ്രസ്​ നേതാക്കളുടെ ഉറപ്പിനെത്തുടർന്നാണ്​ ​പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്ന്​ തീരുമാനിച്ചത്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ മത്സരിക്കരുതെന്ന്​ ആവശ്യപ്പെട്ടു. എല്ലായിടത്തും യു.ഡി.എഫിനെ പിന്തുണക്കാനും അവരുമായുള്ള ചർച്ചയിൽ ധാരണയായി.

എന്നാൽ, മത്സരിക്കാനില്ലെന്ന്​ പ്രഖ്യാപിച്ചതോ​െട പിന്നെ ഇവരെ കണ്ടിട്ടില്ല. കോൺഗ്രസ്​ വഞ്ചിച്ചു. ഇനി അവരുമായി ഒരു ബന്ധവുമില്ല. കോൺഗ്രസ്​ ബന്ധപ്പെട്ടാലും പിന്മാറില്ല. പത്തനംതിട്ടയിൽ രണ്ടുലക്ഷം വോട്ടിന്​ വിജയിക്കും. അവിടെ പിന്തുണക്കുന്നരെ മറ്റ്​ മണ്ഡലങ്ങളിൽ സഹായിക്കും. ചൊവ്വാഴ്​ച ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. ബി.ജെ.പിയെ മോശം പാർട്ടിയായി കാണുന്നില്ല. അവർ പിന്തുണച്ചാൽ സ്വീകരിക്കും.

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ്​ കോൺഗ്രസ്​ നേതൃത്വത്തിന്​ കത്ത്​ നൽകിയത്​. ഇപ്പോൾ ഇത്​ അറിയില്ലെന്നാണ്​ അദ്ദേഹം പറയുന്നത്​. നേര​േത്ത, മുഴുവൻ മണ്ഡലങ്ങളിലും ജനപക്ഷം മത്സരിക്കുമെന്ന്​ പ്രഖ്യാപിച്ച ജോർജ്​, പിന്നീട്​ പത്തനംതിട്ട അടക്കം മൂന്നു മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുമെന്ന്​ അറിയിച്ചു. അടുത്തിടെ വീണ്ടും മലക്കംമറിഞ്ഞ്​ ഒരിടത്തും മത്സരിക്കുന്നില്ലെന്ന്​ അറിയിക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ജനപക്ഷം വൈസ്​ ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്​കരപിള്ള എന്നിവരും പങ്കെടുത്തു.


വഞ്ചിച്ചിട്ടില്ലെന്ന് ചെന്നിത്തല
കോട്ടയം: പി.സി. ജോർജിനെ വഞ്ചിച്ചിട്ടില്ലെന്നും മത്സരിക്കാൻ ആഗ്രഹിക്കുന്നവരെ തടയാനില്ലെന്നും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. പി.സി. ജോർജ്​ അടുത്ത സുഹൃത്താണ്​. അദ്ദേഹത്തോട്​ എപ്പോഴും സംസാരിക്കാറുണ്ട്​. നേ​രത്തേ മത്സരിക്കരുതെന്ന്​ പറഞ്ഞിരുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. പത്തനംതിട്ടയിൽ വീണ്ടും മത്സരിക്കുമെന്ന ജോർജി​​​െൻറ പ്രഖ്യാപനത്തോട്​ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ജോർജ്​ കണ്ടപ്പോൾ സഹകരണമടക്കം ചർച്ചചെയ്​തിരുന്നു. എന്നാൽ, മുന്നണിയു​െട ഭാഗമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാവകാശം വേണം. ഘടകകക്ഷികളുമായും ആലോചിക്കേണ്ടതുണ്ട്​. നേതാക്കളെല്ലാം തിരക്കിലാണ്​. എല്ലാവരെയും ഒരുമിച്ച്​ കിട്ടിയാൽ മാത്രമേ ഇക്കാര്യങ്ങൾ സംസാരിക്കാൻ കഴിയൂ. ജോർജിനോട്​ മത്സരിക്കരുതെന്ന്​ വീണ്ടും ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്​, മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ആരെയും തടയാനില്ലെന്നുമായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsmalayalam news
News Summary - pc george- kerala news
Next Story