Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാട്ട്​ എ.യു.പി...

പാലാട്ട്​ എ.യു.പി സ്കൂളിനും ഇനി സര്‍ക്കാര്‍ വിലാസം

text_fields
bookmark_border
പാലാട്ട്​ എ.യു.പി സ്കൂളിനും ഇനി സര്‍ക്കാര്‍ വിലാസം
cancel

കോഴിക്കോട്​: മലാപ്പറമ്പിലേതിനു പിന്നാലെ തിരുവണ്ണൂര്‍ പാലാട്ട്​ എ.യു.പി സ്കൂളും ഇനി സര്‍ക്കാറിന്​ സ്വന്തം. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തു. 48 സെന്‍റ്​ ഭൂമിയും കെട്ടിടവും 56.5 ലക്ഷം രൂപക്കാണ്​ ഏറ്റെടുത്തത്​. എന്നാല്‍, സര്‍ക്കാര്‍ നി​ര്‍ദേശം അംഗീകരിക്കാത്ത മാനേജര്‍​ കോടതിയെ സമീപിച്ചിരിക്കയാണ്​. വ്യാഴാഴ്​ച ഉച്ചയോടെയാണ്​ ഡി.ഡി.ഇ ഡോ. ഗിരീഷ്​ ചോലയില്‍, സിറ്റി ഉപജില്ല എ.ഇ.ഒ കെ.എസ്. കുസുമം എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്കൂളിലത്തെി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്​. ഭൂമിയും കെട്ടിടവും ഏറ്റെടുത്ത രേഖകള്‍ റവന്യൂ വകുപ്പ്​ അധികൃതര്‍ ഡി.ഡി.ഇക്ക്​ കൈമാറി. ഇതോടെ, തിരുവണ്ണൂര്‍ യു.ആര്‍.സിയിലും തൊട്ടടുത്ത ഗവ. യു.പി സ്കൂളിലേക്കും തല്‍ക്കാലത്തേക്ക്​ മാറ്റിയ കുട്ടികളെ മാതൃവിദ്യാലയത്തിലേക്ക്​ കൊണ്ടുവന്നു.

2016 ജൂണ്‍ എട്ടിനാണ്​ ഹൈകോടതി നിര്‍ദേശപ്രകാരം സ്കൂള്‍ അടച്ചുപൂട്ടിയത്​. ജനകീയ പ്രതിഷേധം കാരണം സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആദ്യം കോടതിവിധി നടപ്പാക്ക​ട്ടെയെന്ന നിലക്കാണ്​ അടച്ചുപൂട്ടിയത്​. സമാന രീതിയില്‍ അടച്ചുപൂട്ടിയ സംസ്ഥാനത്തെ നാല്​ സ്കൂളുകള്‍ ഏറ്റെടുക്കാനാണ്​ സര്‍ക്കാര്‍ തീരുമാനിച്ചത്​.

വില നിശ്ചയിക്കാന്‍ ജില്ല കലക്​ടറെയാണ്​ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്​. കോഴിക്കോട്​ കലക്​ടര്‍ മാറിയതിനാല്‍ നടപടിക്രമങ്ങള്‍ കുറച്ചു വൈകി. പുതുതായത്തെിയ കലക്​ടറാണ്​ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്​.

അഞ്ച്​, ആറ്​, ഏഴ്​ ക്ളാസുകളിലായി വെറും 16 കുട്ടികളാണ്​ പാലാട്ട്​ സ്കൂളിലുള്ളത്​. ജീവനക്കാരന്‍ ഉള്‍​പ്പെടെ നാല്​ അധ്യാപകരും​. 1958ല്‍ സ്ഥാപിച്ച സ്കൂള്‍ 2000 കാലയളവിലാണ്​ അനാദായകരമായത്​. 2006ല്‍ സ്കൂളും കെട്ടിടവും വിലയ്​ക്കു വാങ്ങിയ നിലവിലെ മാനേജറാണ്​ അടച്ചുപൂട്ടാനുള്ള അനുമതി സമ്പാദിച്ചത്​. സ്കൂളിലത്തെിയ കുട്ടികളെ പി.ടി.എ പ്രസിഡന്‍റ്​ പി.എം. ബഷീര്‍, പ്രധാനാധ്യാപിക ടി. വിജയലക്ഷ്​മി എന്നിവര്‍ സ്വീകരിച്ചു. അറ്റകുറ്റപ്പണി കഴിഞ്ഞ്​ ബുധനാഴ്​ച സ്കൂള്‍ തുറക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു. അതേസമയം, വില നിശ്ചയിച്ചത്​ അംഗീകരിക്കില്ളെന്നും ഇതിനെതിരെ കോടതിയില്‍ കേസ് നടക്കുന്ന വേളയിലാണ്​ കുട്ടികളെ മാറ്റിയതെന്നും മാനേജര്‍ മുഹമ്മദ്​ അഷ്​റഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palat aup school
News Summary - palatt AUP school now has govt adress
Next Story