Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.​െഎ.എ ബില്ലിനെ...

എൻ.​െഎ.എ ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ​െചയ്യുന്നില്ല- വഹാബ്​

text_fields
bookmark_border
abdul-vahab-mp-17-7-19.jpg
cancel

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക്​ അമിതാധികാരം നൽകുന്ന ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില് ലെന്ന്​ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​​െൻറ ഏക രാജ്യസഭാംഗവും കേരളത്തിൽനിന്നുള്ള എം.പിയുമായ പി.വി. അബ്​ദുൽ വഹാബ്​ രാജ്യസഭയിൽ വ്യക്​തമാക്കി. മുസ്​ലിം ലീഗി​​െൻറ പേരുതന്നെ മാറ്റേണ്ടിവരുന്ന സാഹചര്യമാണെന്നും വഹാബ്​ കുട്ടിച്ചേർത്തു.

‘‘ഏത്​ ബാപ്പ വന്നാലും ഉമ്മാക്കാണ്​ കേട്​’’ എന്ന തങ്ങളുടെ നാട്ടിലെ ചൊല്ലിനെ ഒാർമിപ്പിക്കുന്ന തരത്തിലാണ്​ എൻ.​െഎ.എ ഭേദഗതി ബിൽ. അതിനാൽ ഇത്​ ദുരുപയോഗം ചെയ്യരുതെന്നാണ്​ അമിത്​ ഷായോടുള്ള അപേക്ഷ. മതവിഭാഗങ്ങളുടെ പേരു പറയരുതെന്ന്​ രാജ്യസഭ അധ്യക്ഷൻ പറഞ്ഞതി​െന പരാമർശിച്ച വഹാബ്​ മുസ്​ലിം സമുദായത്തി​​െൻറ പേര്​ തനിക്ക്​ പറയാൻ കഴിയാത്ത സാഹചര്യമാണെന്ന്​ കൂട്ടിച്ചേർത്തു. ത​​െൻറ പാർട്ടിയുടെ പേര്​ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ്​ ആണെന്നും ഇതനുസരിച്ച്​ ആ പേര്​ മാറ്റേണ്ടി വരുമെന്നും​ വഹാബ്​ തുടർന്നു.

ചെറിയ ​ കേസുകളാണ്​ എൻ.​െഎ.എ ഏറ്റെടുക്കുന്നത്. ഒരു മുസ്​ലിം യുവാവ്​ അമുസ്​ലിം സ്​ത്രീയെ വിവാഹം കഴിച്ചപ്പോൾ ആ കേസ്​ എൻ.​െഎ.എ ഏ​റ്റെടുത്തെന്നും അതിൽ ജിഹാദ്​ വന്നുവെന്നും വഹാബ്​ ചൂണ്ടിക്കാട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsNIA Bill
News Summary - nia bill league stand explains -kerala news
Next Story