മുസ്‍ലിം ലീഗിന്റെ പാർലമെന്‍റ് സ്ഥാനാർഥി: ഇപ്പോൾ കേൾക്കുന്നതെല്ലാം അഭ്യൂഹമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുസ്‍ലിം ലീഗിന്റെ പാർലമെന്‍റ് സ്ഥാനാർഥികളെ കുറിച്ച് ഇപ്പോൾ കേൾക്കുന്നതെല്ലാം കേവലം അഭ്യൂഹങ്ങളാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതേസമയം, മുസ്‍ലിം ലീഗ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മന്ത്രിസഭ പുനഃസംഘടന കൊണ്ടൊന്നും സംസ്ഥാന സർക്കാർ രക്ഷപ്പെടാൻ പോവുന്നില്ല. അത്തരം മുട്ടുശാന്തി കൊണ്ടൊന്നും കാര്യമില്ല. ക്ഷേമ പദ്ധതികൾ ഇഴഞ്ഞുനീങ്ങുകയോ നിലച്ചിരിക്കുകയോ ആണ്. ഇനി രക്ഷപ്പെടാനാവില്ല. വരുമാനം ഉണ്ടാവുന്നുമില്ല ഉള്ളത് പിരിക്കാനുമാവുന്നില്ല. സർക്കാർ ആകെ അവതാളത്തിലാണ്. എന്തു ചികിത്സ നൽകിയാലും ഫലിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സോളാർ കേസ് അടഞ്ഞ അധ്യായമാണ്. ഇനി അന്വേഷിക്കുന്നതിൽ കാര്യമില്ല. അങ്ങനെ ഒരു കേസേ ഇല്ലെന്ന് അന്വേഷണത്തിൽ നിന്ന വ്യക്തമായതാണ്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.