Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ സർക്കാർ എയ്​ഡഡ്​...

പുതിയ സർക്കാർ എയ്​ഡഡ്​ കോളജുകൾ തൽക്കാലമില്ലെന്ന്​ മന്ത്രി

text_fields
bookmark_border
R BINDHU
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ പുതിയ സർക്കാർ-എയ്​ഡഡ്​ ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജുകൾ ആരംഭിക്കേണ്ടതില്ലെന്നാണ്​ തീരുമാനമെന്ന്​ മന്ത്രി ആർ. ബിന്ദു. അധിക സാമ്പത്തികബാധ്യത ഏറ്റെടുക്കാനാകാത്ത സാഹചര്യത്തിലാണിത്​. വള്ളികുന്ന്​ മണ്ഡലത്തിൽ ഭൂമി ലഭിക്കുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്ന മുറക്ക്​​ കോളജ്​ ആവശ്യം പരിശോധിക്കുമെന്നും പി. അബ്​ദുൽ ഹമീദിന്‍റെ സബ്​മിഷന്​ മറുപടി നൽകി.

* പ്രളയത്തില്‍ വീടിന് നാശനഷ്ടമുണ്ടാ​യപ്പോൾ ഏതെങ്കിലും പദ്ധതിയിൽ നിന്ന്​ സഹായം ലഭിച്ചവരുടെ വീടുകൾ വീണ്ടും വാസയോഗ്യമല്ലാതായാൽ ഇവര്‍ക്ക് ലൈഫ് മിഷനില്‍നിന്ന്​ ധനസഹായം അനുവദിക്കണമോ എന്നതിൽ പരിശോധിച്ച്​ തീരുമാനമെടുക്കുമെന്ന്​ മന്ത്രി എം.ബി. രാ​ജേഷ്​ അറിയിച്ചു.

* കാർഷിക വിളകൾക്ക്​ ന്യായവില ഉറപ്പുവരുത്തുമെന്ന്​ മന്ത്രി പി. പ്രസാദ്​ അറിയിച്ചു. 11 വകുപ്പുകൾ ചേർന്ന്​ മൂല്യവർധിത ഉൽപന്നങ്ങൾക്കും വരുമാന വർധനക്കുമായി കാർഷിക മിഷന്​ രൂപം നൽകിയിട്ടുണ്ട്​. പച്ചത്തേങ്ങ സംഭരണത്തിന്​ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. റബർ വിലയിടിവിൽ കർഷകരെ സഹായിക്കാൻ ഇൻസെന്‍റീവ്​ പദ്ധതിയിൽ 1788.99 കോടി ഇതിനകം നൽകി​. രാജ്യത്ത്​ ഏറ്റവും ഉയർന്ന വിലയ്​ക്ക്​ റബർ സംഭരിക്കുന്നത്​ കേരളത്തിലാണെന്നും കുറുക്കോളി മൊയ്​തീന്‍റെ ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകി.

ചോമ്പാല ലഹരി കേസിൽ കർശന നടപടി

തിരുവനന്തപുരം: ചോമ്പാലയിലെ ലഹരി കേസിൽ കർശന നടപടിക്ക്​ നിർദേശം നൽകിയതായി മന്ത്രി എം.ബി. രാജേഷ്​ അറിയിച്ചു. പൊലീസും എക്​സൈസും അന്വേഷണം നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തിന്​ സ്വന്തമായ നിയമനിർമാണം നടത്താനാകില്ലെന്നും കെ.പി. മോഹനന്‍റെ സബ്​മിഷന്​ മറുപടി നൽകി. കെ.കെ. രമയും ഈ വിഷയം ഉന്നയിച്ചു.

സ്കൂളുകളിൽ ജനകീയ സമിതികൾ വന്ന​തോടെ ജനങ്ങളുടെ ഇടപെടൽ വർധിച്ചിട്ടുണ്ട്​. ചെറിയ അളവ്​ ലഹരി കൈവശംവെച്ചാൽ ജാമ്യം കിട്ടുന്ന സ്​ഥിതിയുണ്ട്​. കേരളത്തിൽ ചെറിയ അളവ്​ പോലും ഗൗരവമുള്ളതാണ്​. ലഹരിയുടെ അളവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമ വ്യവസ്ഥ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ പിന്നീട്​ സമാന കേസിൽ പ്രതിയായാൽ ഇരട്ടി ശിക്ഷ കിട്ടാൻ നടപടി എടുക്കുന്നുണ്ട്​. വാണിജ്യപരമായ അളവ്​ പിടിച്ചവരിൽനിന്ന്​ പിന്നീട്​ ചെറിയ അളവ്​ പിടിച്ചാൽ വധശിക്ഷ വരെ ലഭ്യമാകുന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Bindhugovernment aided college
News Summary - Minister said that there are no new government aided colleges for now
Next Story