Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് നാളെ...

പാലക്കാട് നാളെ സർവകക്ഷിയോഗം, മന്ത്രി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും

text_fields
bookmark_border
palakkad twin murder
cancel
Listen to this Article

പാലക്കാട്: ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നാളെ സർവകക്ഷിയോഗം ചേരാൻ തീരുമാനം. വൈകീട്ട് 3.30ന് പാലക്കാട് കലക്ടറേറ്റ് കൺഫറൻസ് ഹാളിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്ന് ജില്ല കലക്ടർ അറിയിച്ചു.

അതേസമയം, പൊലീസിന്‍റെ ഉന്നതതല യോഗം പാലക്കാട് തുടങ്ങി. ക്ര​മ​​സ​മാ​ധാ​ന ചു​മ​ത​ല​യുള്ള എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലാണ് യോഗം ചേരുന്നത്. ഐ.ജി അശോക് യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നു.

സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാഹചര്യത്തിൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ 20ന് ​വൈ​കീ​ട്ട് ആ​റു​വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഇ​തു​പ്ര​കാ​രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ പേ​ര്‍ ഒ​ത്തു​ചേ​രു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ളോ പ്ര​ക​ട​ന​ങ്ങ​ളോ ഘോ​ഷ​യാ​ത്ര​ക​ളോ പാ​ടി​ല്ല.

പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ മൂ​ന്ന്​ ക​മ്പ​നി പൊ​ലീ​സി​നെ​ക്കൂ​ടി വി​ന്യ​സി​ച്ചു. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ പി​ക്ക​റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. പൊ​ലീ​സ്​ ക​രു​ത​ൽ ക​സ്റ്റ​ഡി ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും സൈ​ബ​ർ പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര മേ​ഖ​ല​യാ​യ വ​ലി​യ​ങ്ങാ​ടി, മേ​ലാ​മു​റി ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ച്ചു. ​പാ​ല​ക്കാ​ട്​ തു​ട​ർ കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഡി.​ജി.​പി ജാ​ഗ്ര​ത നി​​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zubair murderSreenivasan murder
News Summary - Minister Krishnankutty will preside over the all party meeting in Palakkad tomorrow
Next Story