Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.ആർ ആൻഡ് ടീ...

ടി.ആർ ആൻഡ് ടീ ഹാജരാക്കിയ രേഖകൾ ചരിത്രസത്യം തുറക്കുന്ന വാതിലുകളെന്ന് റിപ്പോർട്ട്

text_fields
bookmark_border
TR & T Estate, Travancore Rubber & Tea Estate
cancel
camera_alt

ട്രാവൻകൂർ റബ്ബർ ആൻഡ് ടീ എസ്റ്റേറ്റ്

കോഴിക്കോട്: പെരുവന്താനം വില്ലേജിലെ ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി (ടി.ആർ ആൻഡ് ടീ) അധികൃതർ ഭൂവുടമസ്ഥത തെളിയിക്കാൻ ഹാജരാക്കിയ രേഖകൾ ചരിത്രസത്യം തുറക്കുന്ന വാതിലുകളായെന്ന് സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഓരേ ഭൂമിക്ക് തന്നെ അവർ രണ്ട് രേഖകൾ ഹാജരാക്കിയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വിദേശകമ്പനികൾ തമ്മിൽ 1944 ഉണ്ടാക്കിയ ഉടമ്പടി കരാറുകൾ പരാജയപ്പെടുമെന്ന് മനസിലാക്കി 1956ലെ മറ്റൊരു ഉടമ്പടി കരാർ രേഖ കൂടി ടി.ആർ ആൻഡ് ടീ സ്പെഷ്യൽ ഓഫിസർക്ക് മുന്നിൽ ഹാജരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 1944ലെ രേഖകൾ വിദേശ കമ്പനികൾ തമ്മിലുള്ള ഉടമ്പടികളായിരുന്നു.

1956ലെ രേഖ പരിശോധിച്ചപ്പോൾ 1149.39 ഏക്കർ ഭൂമി ആദ്യം വഞ്ചിപ്പുഴ ഇടവക എരക്കരയ്മക്ക് പാട്ടത്തിന് കൊടുത്തു. ഇടവക മുഖ്യൻ ചില നാട്ടുകാർക്കും ഇക്കാലത്ത് ഭൂമി പാട്ടത്തിന് നൽകിയിരുന്നു. തുടർന്ന് ഈ ഭൂമി കരിമ്പനാൽ സഹോദരന്മാരുടെ കൈകളിൽ എത്തി. ഇവരിൽ നിന്ന് ഇംഗ്ലീഷ് കമ്പനിക്കും അവരുടെ ഏജന്‍റുമാർക്കും ഭൂമി പാട്ടത്തിനെ കൈമാറി. പാട്ടക്കാലാവധി കഴിഞ്ഞപ്പോൾ ഭൂമിയുടെ അവകാശം വഞ്ചിപ്പുഴ ഇടവകക്ക് തിരികെ നൽകേണ്ടതാണ്. എന്നാൽ വിദേശ കമ്പനികൾ പാട്ടവകാശം നിയമവിരുദ്ധമായി കൈമാറ്റം ചെ്തു. ക്രമേണ ഭൂമിയിൻമേലുള്ള വഞ്ചിപ്പുഴ ഇടവകയുടെ അവകാശം തുടച്ചുനീക്കപ്പെട്ടു. ആദിവാസി ഭൂമി വ്യാജരേഖുണ്ടാക്കി തട്ടിയെടുക്കുന്നതു പോലെയാണ് വിദേശകമ്പനികൾ വഞ്ചിപ്പുഴ ഇടവകയുടെ ഭൂമി തട്ടിയെടുത്തതെന്ന് പറയാം.

വഞ്ചിപ്പുഴ ഇടവകയുടെ മേധാവിയുടെ സമ്മതമില്ലാതെയാണ് ഇംഗ്ലീഷുകാർ പാട്ടാവകാശം വിദേശ കമ്പനികൾക്ക് കൈമാറിയതെന്ന് രാജമാണിക്യം അന്വേഷണത്തിൽ കണ്ടെത്തി. ഇംഗ്ലീഷ് പൗരന്മാർ ഡയറക്ടർമാരായി നടത്തിവന്ന വിദേശ കമ്പനിയാണ് ട്രാവൻകൂർ റബ്ബർ ആൻഡ് ടീ. വിദേശ കമ്പനികളുടെ പേരുകളല്ലാതെ ഇപ്പോൾ കൈവശം വച്ചിരിക്കുന്നവരുടെ മുൻഗാമികളുടെയും പേരുകൾ ഭൂരേഖകളുടെ പരിശോധനയിൽ കണ്ടെത്തനായില്ല. കമ്പനി അധികൃതർക്ക് അത് തെളിയിക്കാനും കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

അതേസമയം, രേഖകളിൽ കരിമ്പനാൽ കുടുംബത്തിലെ കെ.ടി. എബ്രഹാം, തോമസ് തോമസ്, തോമസ് സെബാസ്റ്റ്യൻ, തോമസ് നിക്കോളാസ്, തോമസ് ചാണ്ടി, തോമസ് ജോസഫ്, തോമസ് ജോർജ്, തോമസ് റോസമ്മ, കെ.വി. എബ്രഹാം, ഇട്ടിയവര വർക്കി, ഇട്ടിയവര തോമസ് എന്നിവരുടെ പേരുകളുണ്ട്. വഞ്ചിപ്പുഴ മുഖ്യൻ ഭൂമി പാട്ടത്തിന് നൽകിയ എടക്കരയിലെ മൂന്നു പാട്ടക്കാരിൽ ഒരാളായ ഇട്ടിയവര വർക്കിയുടെ അനന്തരാവകാശികൾ ആണ് ഈ കരാർ ഉണ്ടാക്കിയതെന്ന് രേഖകളിൽ പറയുന്നു. പെരുവന്താനം പകുതിയിലെ വഞ്ചിപ്പുഴ ഇടവക ഭൂമിയുടെ ഭാഗമായിരുന്നു ഇതെന്ന് കരാറിൽ പറയുന്നു.

കരിമ്പനാൽ കുടുംബത്തിലെ അംഗങ്ങൾ 1145 ഏക്കർ 1045 രൂപ വാർഷിക പാട്ടത്തിന് മതമ്പ സിൻഡിക്കേറ്റിന് ഉപപാട്ടം നൽകി. ഈ തുകയിൽ 500 രൂപ വഞ്ചിപ്പുഴ മുഖ്യനും 545 രൂപ കരിമ്പനാല്‍ കുടുംബത്തിനും നൽകണമെന്നായിരുന്നു പാട്ടകരാറിലെ വ്യവസ്ഥ. അതേസമയം ഇതേ ഭൂമിക്ക് 1945 മാർച്ച് ഒമ്പതിലെ ഉടമ്പടി ( 2278/ 1945) കരാറും ടി.ആർ ആൻഡ് ടീ കമ്പനി തന്നെ ഹാജരാക്കി. 1956ലെ രേഖ പ്രകാരം കരിമ്പനാൽ കുടുംബത്തിൻറെ നിയമപരമായ അവകാശികളിൽ നിന്നും ഭൂമി വാങ്ങിയെന്നാണ് ടി.ആർ. ആൻഡി ടീ അധികൃതർ അവകാശപ്പെടുന്നത്.

ടി.ആർ. ആൻഡ് ടീ ആദ്യം വാദിച്ചത് 1945 മാർച്ച് ഒമ്പതിലെ ഉടമ്പടി നമ്പർ 2278/ 1945 പ്രകാരം ഭൂമി വാങ്ങി എന്നാണ്. ആർക്കും ഒരു പരിധിയുമില്ലാതെ ഇടവക ഭൂമിക്ക് വ്യാജരേഖ സൃഷ്ടിക്കാം എന്നാണ് ഇത് തെളിയിക്കുന്നത്. തിരുവിതാംകൂർ സർക്കാരിന്റെ സ്വത്ത് വിദേശക്നപനികൾക്ക് ഇഷ്ടമുള്ളത് പോലെ അനധികൃതമായി പതിച്ചെടുക്കാം എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ട്രാവൻകൂർ റബ്ബർ കമ്പനി എന്നതും ഒരു വിദേശ കമ്പനിയായിരുന്നു. ഇപ്പോൾ ഈ ഭൂമി കൈവശം വച്ചിരിക്കുന്ന ശിവരാമ കൃഷ്ണ ശർമയും മറ്റും അവകാശപ്പെടുന്നത് പോലെ വിദേശ കമ്പനിയുടെ പിൻഗാമികൾ എന്നാണ്. ഈ അവകാശവാദം സ്ഥിരീകരിക്കുന്ന രേഖാപരമായ തെളിവുകൾ ഇല്ലെന്നാണ് രാജമാണിക്യം കണ്ടെത്തിയത്.

മറുവശത്ത് 1947ന് ശേഷം വിദേശ കമ്പനികൾ ഉപേക്ഷിച്ചു പോയ ഭൂമിയാണ് പെരുവന്താനം വില്ലേജിൽ ടി.ആർ ആൻഡ് ടീ കമ്പനി കൈവശം വെച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. ഈ ഭൂമി രാജഭരണകാലത്ത് വഞ്ചിപ്പുഴ ഇടവകയുടെ കൈവശമായിരുന്നു. നിരവധി വ്യവസ്ഥകളോടെ വഞ്ചിപ്പുഴ ഇടവക പാട്ടം നൽകിയ ഭൂമിയാണിതെന്ന് ഇപ്പോഴത്തെ കൈവശക്കാർ ഹാജരാക്കിയ രേഖകളും ഉടമ്പടി കരാറുകളും പരിശോധിച്ചാൽ വ്യക്തമാണ്.

ടി.ആർ ആൻഡ് ടീ അധികൃതർ ഹാജരാക്കിയ രേഖകളിൽ കാണുന്നത് വിവിധ ഇംഗ്ലീഷുകാരും സ്കോട്ടിഷ് പൗരന്മാരും വഞ്ചിപ്പുഴ മേധാവി ഉഴിത്തിരർ ഉഴിത്തിരർ ആണ് ഭൂമി പാട്ടത്തിന് നൽകിയത്. ഈ ഭൂമിക്ക് മേൽ ഇപ്പോഴത്തെ കൈവശക്കാർക്ക് അവകാശങ്ങളൊന്നും സ്ഥാപിക്കാൻ തെളിവുകളില്ല.

വഞ്ചിപ്പുഴ ഇടവക മുഖ്യന്റെ അനുമതിയില്ലാതെയാണ് ഇടവക പാട്ട ഭൂമി വിദേശകമ്പനികൾ പിന്നീട് കരാറുകൾ ഉണ്ടാക്കി കൈമാറ്റം ചെയ്തത്. അനധികൃതമായി കരാർ ഉടമ്പടികൾ രജിസ്റ്റർ ചെയ്ത രേഖകളിലെല്ലാം വിദേശ കമ്പനികളും അവരുടെ ഏജൻറ് മാരും മാത്രമാണുള്ളത്. ഉടമ്പടികളിലെല്ലാം അടയാളപ്പെടുത്തിയത് വഞ്ചിപ്പുഴ ഇടവകക്ക് ജന്മാവകാശമുണ്ടായിരുന്ന ഭൂമിയെന്നാണ്. ഈ ഭൂമി തിരുവിതാംകൂർ സർക്കാരിൻറേതായിരുന്നു. തിരുവിതാംകൂർ രാജാവ് വഞ്ചിപ്പുഴ ഇടവകക്ക് സ്വതന്ത്ര അവകാശം നൽകിയ ഭൂമിയാണ്. 1947ന് ശേഷം ഈ ഭൂമി വിദേശികൾ ഉപേക്ഷിച്ച് പോയപ്പോൾ സംസ്ഥാന സർക്കാരിന്റേതായി എന്നാണ് രാജമാണിക്യം റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG RajamanikyamTravancore Rubber and Tea
News Summary - MG Rajamanikyam said that the documents produced by Android are the doors that open the historical truth
Next Story