യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsഅജിന് പീറ്റര്‍
കൽപറ്റ: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുളളിയോട് പുതുച്ചാംകുന്നത്ത് അജിന് പീറ്ററിനെ (29) യാണ് അമ്പലവയല്‍ പൊലീസ് പിടികൂടിയത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
യുവതിയുടെ പരാതി പ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. എം.ബി.എ. ബിരുദധാരിയായ അജിന് പീറ്റര്‍ പരാതിക്കാരിയുമായി മുന്‍പരിചയമുണ്ടായിരുന്നു. തമ്മില്‍ പിണങ്ങിയശേഷമാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബീവറേജസ് ഔട്ട്ലറ്റിന് സമീപത്തെ ഇറച്ചിക്കടയിലെ കര്‍ണാടക സ്വദേശിയായ ജീവനക്കാരന്റെ നമ്പറുപയോഗിച്ചാണ് ഇയാള്‍ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കിയത്. ജീവനക്കാരനുമായി സൗഹൃദമുണ്ടാക്കിയ ശേഷം നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. തമിഴ്നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ നമ്പറും ഇതേ രീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികളുടെ അശ്ലീല വിഡിയോ എന്ന തലക്കെട്ടോടെയാണ് പ്രചരിപ്പിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. അമ്പലവയല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.വി. പളനി, എസ്.ഐ ഷാജഹാന്, സൈബര്‍ സെല്‍ സി.പി.ഒമാരായ മുഹമ്മദ് സക്കറിയ, വിജിത്ത്, അമ്പലവയല്‍ സി.പി.ഒമാരായ രവി, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.