Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപരമ്പര: 1 വികസിക്കാതെ...

പരമ്പര: 1 വികസിക്കാതെ വിദ്യാഭ്യാസ മേഖല

text_fields
bookmark_border
പരമ്പര: 1 വികസിക്കാതെ വിദ്യാഭ്യാസ മേഖലവിദ്യാഭ്യാസമേഖലയിൽ വയനാട്​ ഒരുപാട്​ മുന്നേറാനുണ്ടെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു. സ്​കൂൾ, കോളജ്​തലത്തിൽ ജില്ലയിലെ വിദ്യാർഥികൾ അസൗകര്യങ്ങളുടെ നടുവിലാണ്​. മികച്ച പഠനത്തിനും പരിശീലനത്തിനും നിരവധി വിദ്യാർഥികൾ മറ്റ്​ ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഗോത്രവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ലയായിട്ടും അവരുടെ വിദ്യാഭ്യാസ പുരോഗതി ഇപ്പോഴും പരിതാപകരമാണ്​. ജില്ലയിലെ വിവിധ വിദ്യാഭ്യാസ പ്രശ്​നങ്ങൾ മാധ്യമം വിലയിരുത്തുന്നു.പരമ്പര: 1 വികസിക്കാതെ വിദ്യാഭ്യാസമേഖലപ്ലസ് ടു കഴിഞ്ഞാൽ നെട്ടോട്ടംboxജില്ലയിലെ പ്ലസ് ടു വിജയികൾ: 8788യു.ജി സീറ്റുകൾ: 2238 പോളിടെക്​നിക്​ സീറ്റുകൾ: 450ഐ.ടി.ഐ സീറ്റുകൾ: 450 റഫീഖ് വെള്ളമുണ്ടകർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ലയിൽ വിദ്യാഭ്യാസരംഗം നേരിടുന്ന അവഗണന നാടി​ൻെറ പുരോഗതിയിൽ കരിനിഴൽ വീഴ്ത്തുന്നു. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വിഭവ വിതരണവും പിന്തുണ സൗകര്യവും താരതമ്യേന കുറഞ്ഞ ജില്ലയിൽ ഡിഗ്രി പഠനം വിദ്യാർഥികൾക്ക് കീറാമുട്ടിയാണ്. ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞാൽ ഇഷ്​ടാനുസരണം കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സർക്കാർ സംവിധാനങ്ങളും സ്ഥാപനങ്ങളും ജില്ലയിൽ പരിമിതമാണ്​. പ്ലസ് ടു വിജയിക്കുന്ന നാലിലൊന്ന് വിദ്യാർഥികൾക്ക് മാത്രമാണ് ഡിഗ്രിതലത്തിൽ സീറ്റുകളുള്ളത്. ആവശ്യത്തിന്​ സർക്കാർ പ്രഫഷനൽ കോഴ്സുകളും ജില്ലയിലില്ല. ഹയര്‍സെക്കൻഡറി പരീക്ഷയില്‍ ഇത്തവണ വയനാട് ജില്ലയില്‍ 83.23 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 9465 വിദ്യാര്‍ഥികളില്‍ 7878 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 910 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 52.89 ശതമാനമാണ് ജില്ലയിലെ വിജയം. 1261 പേര്‍ രജിസ്​റ്റർ ചെയ്തതില്‍ 1195 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 632 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഈ വിഭാഗത്തില്‍ ഏഴുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ നിരവധി സ്‌കൂളുകള്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. എന്നാൽ, ഹയർ സെക്കൻഡറി കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികളിൽ പകുതിയോളം കുട്ടികൾക്കും തുടർപഠന സൗകര്യങ്ങളില്ല. തുടർപഠനത്തിനാവശ്യമായ സർക്കാർ സ്ഥാപനങ്ങളും സ്പെഷലൈസ്ഡ് കോഴ്സുകളും കുറവാണ്​. ജില്ലയിൽ 2238 ബിരുദ സീറ്റുകളും 390 പി.ജി സീറ്റുകളുമാണ്​ വിവിധ സ്ഥാപനങ്ങളിലായി ഉള്ളത്​. മാനന്തവാടി എൻജിനീയറിങ്​ കോളജിൽ 300ഉം വിംസിലെ മെഡിക്കൽ കോഴ്സിലും ജില്ലക്കാർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. 450 പോളിടെക്​നിക്​ സീറ്റും 450 ഐ.ടി.ഐ സീറ്റും രണ്ട് ബി.എഡ്​ സൻെററും ജില്ലയിലുണ്ട്​. എന്നാൽ, പാരാമെഡിക്കൽ കോഴ്സും ഹിന്ദി, മലയാളം, ജിയോഗ്രഫി, സോഷ്യോളജി ബിരുദ കോഴ്സുകൾ ഇതുവരെ ചുരം കയറിയിട്ടില്ല.കേരളത്തിലെ മറ്റേത് ജില്ലക്കാർക്കും അയൽജില്ലയെ ആശ്രയിക്കാൻ കഴിയും. വയനാട്ടിലെ വിദ്യാർഥികൾക്ക്​ ചുരമിറങ്ങി മറ്റ്​ ജില്ലകളിലെത്തൽ പ്രയാസകരമാണ്​. ഗതാഗത തടസ്സവും മണിക്കൂറുകൾ നീളുന്ന യാത്രയും തിരിച്ചടിയാണ്​. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്ക് ഹോസ്​റ്റൽ സൗകര്യം ഉപയോഗപ്പെടുത്തി മറ്റ്​ ജില്ലകളെ ആശ്രയിക്കാം. അല്ലാത്തവർ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നു. ഗോത്രവർഗ, കർഷക വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ പൊഴിയുന്നതിന്​ ​കാരണങ്ങളിൽ ഒന്നാണിത്​. മാനന്തവാടിയിലെ റൂസ്സ കോളജ്​ വർഷങ്ങളായിട്ടും യാഥാർഥ്യമായിട്ടില്ല. പൂക്കോട് വെറ്ററിനറി കോളജിൽ തൃശൂർ ആസ്ഥാനത്തെ ഒരു ഭാഗം കോഴ്സുകൾ മാത്രമേ ഉള്ളൂ. മികച്ച പ്രവേ​ശന പരീക്ഷ പരിശീലനവും ജില്ലയിൽ അന്യമാണ്​. നീറ്റ് അടക്കമുള്ളവക്ക്​ പരീക്ഷാ കേന്ദ്രങ്ങളില്ലാത്തതും ജില്ലയോടുള്ള അവഗണനയുടെ സാക്ഷ്യപത്രാണ്​. ഒഴിവുകൾ നികത്താത്തതിനാൽ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പി​ൻെറ പ്രവർത്തനം താളംതെറ്റുന്നതും പതിവാണ്. വിദ്യാഭ്യാസ ഓഫിസർമാരുടെയും പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് പതിവുകാഴ്ചയാണ്​. തുടരും
Show Full Article
TAGS:
Next Story