Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂഡല്ലൂര്‍...

ഗൂഡല്ലൂര്‍ എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഗൂഡല്ലൂര്‍ എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം ചെയ്തു
cancel
ഗൂഡല്ലൂര്‍: ശിഹാബ് തങ്ങള്‍ സൻെറര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റിവ് ഹോം കെയറി​‍ൻെറ ഗൂഡല്ലൂർ യൂനിറ്റി​‍ൻെറ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് നീലഗിരി ചാപ്റ്റർ ചെയർമാൻ കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. നിലവില്‍ കർണാടകയിലെ കൂര്‍ഗിലും ബംഗളൂരുവിലും യൂനിറ്റുണ്ട്​. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഡോ.എം.എ. അമീറലി പ്രവർത്തനരീതി വിവരിച്ചു. വി. കമ്മുഹാജിയുടെ സ്മരണക്കായി അദ്ദേഹത്തി​‍ൻെറ കുടുംബം നല്‍കുന്ന പാലിയേറ്റിവ് ഹോം കെയര്‍ വാഹനത്തി​‍ൻെറ താക്കോൽ എരുമാട് നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്ഥാപകൻ ഡോ.വി.കെ. അബ്​ദുൽ നാസർ ഹാജി തങ്ങൾക്ക് കൈമാറി. യൂനിറ്റ് പ്രവർത്തനത്തിലേക്കുള്ള ആദ്യസംഭാവന കെ.പി. മുഹമ്മദ് ഹാജി തങ്ങൾക്ക് കൈമാറി. അഡ്വ. പൊൻ ജയശീലന്‍ എം.എല്‍.എ, മുന്‍ എം.പിയും തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ എം. അബ്​ദുറഹ്‌മാന്‍, മുന്‍ എം.എല്‍.എ അഡ്വ.എം. ദ്രാവിഡമണി, മുന്‍ എം.എല്‍.എയും തമിഴ്നാട് മുസ്​ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ കെ.എ.എം. മുഹമ്മദ് അബൂബക്കര്‍, എം. പാണ്ഡ്യരാജ്, കെ. സഹദേവൻ, കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച്. സൻെറര്‍ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്​റ്റര്‍, ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണ കണ്ണൻ, ബി.എം.ഒ ഡോ. കതിരവൻ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ഭാരവാഹികളും ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ് ഭാരവാഹികളും യൂനിറ്റ് പ്രവർത്തകരും നേതൃത്വം നൽകി. GDR STCH: ശിഹാബ് തങ്ങൾ പാലിയേറ്റിവ് കെയർ യൂനിറ്റി​‍ൻെറ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story